നടൻ ടൊവിനോ തോമസിന് ഗോൾഡൻ വിസ

Tuesday 31 August 2021 4:30 AM IST


മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ നടൻ ടൊവിനോ തോമസിന് യു.എ.ഇയുടെ പത്ത് വർഷത്തെ ഗോൾഡൻ വിസ. കലാ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് ടോവിനോക്ക് ഗോൾഡൻ വിസ അനുവദിച്ചത്. വിസ സ്വീകരിക്കാൻ ടൊവിനോ ദുബൈയിൽ എത്തുകയും തിങ്കളാഴ്ച വിസ സ്വീകരിക്കുകയും ചെയ്തു. മലയാള സിനിമാ താരങ്ങളിൽ ആദ്യമായി യുഎഇയുടെയുടെ ഗോൾഡൻ വിസ ലഭിച്ചത് മമ്മൂട്ടിക്കും മോഹൻലാലിനുമാണ്. ഇരുവരും കഴിഞ്ഞാഴ്ച യുഎഇയിലെത്തി വിസ നേരിട്ട് സ്വീകരിച്ചു.

Advertisement
Advertisement