ഇതാണ് എന്റെ ആദ്യ പ്രതിഫലം 

Tuesday 31 August 2021 4:30 AM IST

താ​ൻ​ ​അ​ഭി​ന​യി​ച്ച​ ​ആ​ദ്യ​ ​സി​നി​മ​ ​അ​നി​യ​ത്തി​ ​പ്രാ​വ് ​ഇ​റ​ങ്ങി​യി​ട്ട് ​ഇ​രു​പ​ത്തി​ ​നാ​ലു​ ​വ​ർ​ഷം​ ​പി​ന്നി​ടു​മ്പോ​ൾ​ ​ആ​ ​ചി​ത്ര​ത്തി​ന് ​ത​നി​ക്ക് ​ല​ഭി​ച്ച​ ​പ്ര​തി​ഫ​ല​ത്തി​ന്റെ​ ​വി​വ​രം​ ​ഇ​താ​ദ്യ​മാ​യി​ ​​ ​കു​ഞ്ചാ​ക്കോ​ബോ​ബ​ൻ​ ​തു​റ​ന്നു​ ​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.​ ​സു​രേ​ഷ്‌​ഗോ​പി​യു​മൊ​ത്തു​ള്ള​ ​ചാ​ന​ൽ​ ​പ​രി​പാ​ടി​യി​ലാ​ണ് ​കു​ഞ്ചാ​ക്കോ​ബോ​ബ​ൻ​ ​ഇ​ക്കാ​ര്യം​ ​തു​റ​ന്നു​ ​പ​റ​ഞ്ഞ​ത്.​ ​ഒ​രു​ ​കാ​ല​ഘ​ട്ട​ത്തി​ലെ​ ​കൗ​മാ​ര​ങ്ങ​ളെ​ ​മു​ഴു​വ​ൻ​ ​ക​യ്യി​ലെ​ടു​ത്ത​ ​ക​ഥാ​പാ​ത്ര​മാ​ണ് ​ഫാ​സി​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​അ​നി​യ​ത്തി​ ​പ്രാ​വി​ലെ​ ​സു​ധി.​ ​വ​ർ​ഷ​ങ്ങ​ൾ​ ​ഇ​ത്ര​യും​ ​പി​ന്നി​ടു​മ്പോ​ൾ​ചോ​ക്ലേ​റ്റ് ​ഹീ​റോ​ ​എ​ന്ന​ ​പ​രി​വേ​ഷ​ത്തെ​ ​പൊ​ളി​ച്ചെ​ടു​ക്കി​ക്കൊ​ണ്ട് ​ഞെ​ട്ടി​ക്കു​ക​യാ​ണ് ​കു​ഞ്ചാ​ക്കോ​ബോ​ബ​ൻ.​ ​കു​ഞ്ചാ​ക്കോ​ബോ​ബ​ന്റെ​ ​ആ​ദ്യ​ ​പ്ര​തി​ഫ​ലം​കേ​ട്ട​ ​കൗ​തു​ക​ത്തി​ലാ​ണ് ​ഓ​രോ​ ​ആ​രാ​ധ​ക​രും.

1997​ ​ൽ​ ​ഇ​റ​ങ്ങി​യ​ ​അ​നി​യ​ത്തി​പ്രാ​വി​ൽ​ ​കു​ഞ്ചാ​ക്കോ​ബോ​ബ​ൻ​ ​വാ​ങ്ങി​യ​ ​പ്ര​തി​ഫ​ലം​ ​അ​മ്പ​തി​നാ​യി​ര​മാ​ണ്.​ ​എ​ന്നാ​ൽ​ ​സു​രേ​ഷ്‌​ഗോ​പി​യും​ ​ത​നി​ക്ക് ​കി​ട്ടി​യ​ ​ആ​ദ്യ​ത്തെ​ ​പ്ര​തി​ഫ​ല​ത്തെ​ ​കു​റി​ച്ച് ​പ​റ​ഞ്ഞു.​ 2500​ ​രൂ​പ​യാ​ണ് ​ത​നി​ക്ക് ​ആ​ദ്യ​മാ​യി​ ​ല​ഭി​ച്ച​ ​പ്ര​തി​ഫ​ല​മെ​ന്ന് ​സു​രേ​ഷ്‌​ഗോ​പി​ ​പ​റ​ഞ്ഞു.​ ​പ്ര​മു​ഖ​ ​നി​ർ​മാ​താ​വാ​യ​ ​ന​വോ​ദ​യ​ ​അ​പ്പ​ച്ച​ന്റെ​ ​കൈ​യി​ൽ​ ​നി​ന്നാ​ണ് ​ആ​ദ്യ​ത്തെ​ ​പ്ര​തി​ഫ​ല​ത്തി​ന്റെ​ ​ചെ​ക്ക് ​കൈ​പ്പ​റ്റി​യ​ത്.​ ​ചെ​ക്കി​ലെ​ ​പൂ​ജ്യം​ ​ക​ണ്ടോ​ ,​ ​ആ​ ​പൂ​ജ്യ​മ​ങ്ങ് ​കൂ​ട്ടി​ക്കൂ​ട്ടി​ ​കൊ​ണ്ടു​വ​ര​ണം​'​ ​എ​ന്നാ​ണ് ​ചെ​ക്ക് ​ത​ന്ന് ​അ​പ്പ​ച്ച​ൻ​ ​സാ​ർ​ ​അ​ന്ന് ​പ​റ​ഞ്ഞ​തെ​ന്ന് ​സു​രേ​ഷ്‌​ഗോ​പി​ ​പ​റ​ഞ്ഞു.​അ​പ്പ​ച്ച​ൻ​ ​സാ​റി​ൽ​ ​നി​ന്ന്‌​ ​നേ​രി​ട്ട് ​പ്ര​തി​ഫ​ലം​ ​വാ​ങ്ങി​യാ​ൽ​ ​ഭ​യ​ങ്ക​ര​ ​വ​ള​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന് ​തന്റെ​ ​അ​ച്ഛ​നും​ ​പ​റ​ഞ്ഞി​രു​ന്നുവെന്ന് സുരേഷ് ഗോപി​ കൂട്ടി​ച്ചേർത്തു. നി​ഴ​ലാ​ണ് ​കു​ഞ്ചാ​ക്കോ​ബോ​ബ​ന്റേ​താ​യി​ ​ഏ​റ്റ​വും​ ​ഒ​ടു​വി​ൽ​ ​റി​ലീ​സി​നെ​ത്തി​യ​ ​ചി​ത്രം.​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​റി​യി​പ്പ് ,​ ​ര​തീ​ഷ് ​ബാ​ല​കൃ​ഷ്ണ​ന്റെ​ ​ന്നാ​ ​താ​ൻ​കേ​സ്‌​കൊട്,​ ​അ​ഷ​റ​ഫ് ​ഹം​സ​യു​ടെ​ ​ഭീ​മ​ന്റെ​ ​വ​ഴി​ ,​ ​അ​ഞ്ചാം​ ​പാ​തി​രയു​ടെ​ ​ര​ണ്ടാം​ ​ഭാ​ഗം,​ ​പ​ട​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​കു​ഞ്ചാ​ക്കോ​ബോ​ബ​ന്റേ​താ​യി​ ​അ​ണി​യ​റ​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ങ്ങ​ൾ.

Advertisement
Advertisement