ബാങ്ക് തിരിമറി അന്വേഷിക്കണം

Tuesday 31 August 2021 12:00 AM IST

പൊൻകുന്നം : ചിറക്കടവ് സഹകരണ ബാങ്കിൽ സോഫ്റ്റ് വെയറിൽ തിരിമറി നടത്തി കോടികൾ വെട്ടിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് അഴിമതി വിരുദ്ധ സഹകരണ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സിഡാക് പോലുള്ള ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരണം. മുൻ സെക്രട്ടറിയും ഭരണ സമിതിയും നടത്തിയ അഴിമതിയെക്കുറിച്ചും അന്വേഷണം നടത്തണമെന്നും ചെയർമാൻ ഷിബു വയലിൽ , ഷിജോ കൊട്ടാരം,ശ്രീകാന്ത് എസ് . ബാബു , റിച്ചു സരേഷ് , മാത്യൂ മണ്ണൂർ എന്നിവർ ആവശ്യപ്പെട്ടു.

Advertisement
Advertisement