ഓൺലൈൻ വില്പനയിൽ ചുവടുറപ്പിച്ച് കുടുംബശ്രീ

Monday 30 August 2021 11:54 PM IST

ആലപ്പുഴ: ഓണക്കാലത്തെ റെക്കോഡ് വിറ്റുവരവിന് പിന്നാലെ ഓൺലൈൻ വില്പനരംഗത്ത് ചുവടുറപ്പിക്കാൻ കുടുംബശ്രീ. സംഘ കൃഷി ഗ്രൂപ്പുകൾ വിളയിച്ച പച്ചക്കറികൾ,​ വിവിധ തരം ഉത്പന്നങ്ങൾ,​ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്നിവയാണ് വില്പനയ്ക്ക് എത്തിക്കുന്നത്.

അടുക്കളയിലേയ്ക്ക് ആവശ്യമായ വിഭവങ്ങൾ ഓൺലൈനിൽ ബുക്ക് ചെയ്യാവുന്ന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തവണ ഓണക്കിറ്റുകളിലൂടെയും വിവിധ മേളകളിലൂടെയുമാണ് ഉത്പന്നങ്ങൾ വിറ്റഴിച്ചത്. ഈ വിജയത്തിന്റെ പിൻബലത്തിലാണ് ഓൺലൈൻ വിപണനമേളയായ 'ഓണം ഉത്സവ്' നടത്തുന്നത്. കുടുംബശ്രീ സംരംഭകർ നിർമ്മിക്കുന്ന പായസം മിക്‌സ്, ഉപ്പേരികൾ, കറി പൗഡറുകൾ, കരകൗശല വസ്തുക്കൾ, ടോയ്ലെറ്ററി ഉത്പന്നങ്ങൾ, അച്ചാറുകൾ തുടങ്ങിയവ വീട്ടിലിരുന്ന് തന്നെ വാങ്ങാനാവും. ആലപ്പുഴയിലെ തനത് ഉത്പന്നങ്ങളും ഓഫർ വിലയിൽ ലഭ്യമാണ്.


ഓൺലൈൻ പോർട്ടൽ: www.kudumbashreebazaar.com

20 % വിലക്കുറവ്

ഉത്സവ സീസണിനോട് അനുബന്ധിച്ച് വിവിധ ഇനങ്ങൾക്ക് പത്ത് മുതൽ 20 ശതമാനം വരെ വിലക്കുറവുണ്ട്. 100 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഓർഡറുകളും ഡെലിവറി ചാർജ് ഒഴിവാക്കി. കൊറിയർ സർവീസുകൾ വഴിയും പോസ്റ്റ് ഓഫീസുകൾ വഴിയും പാഴ്‌സലായാണ് ബുക്ക് ചെയ്ത സാധനങ്ങൾ എത്തിക്കുക.

ഓണവിപണിയിൽ

സി.ഡി.എസുകൾ: 69

മൊത്തം വിറ്റുവരവ് ₹1.60 കോടി

''

ഓണം വിപണന മേള വിജയകരമായിരുന്നു. ഉത്സവ സീസണിൽ മേളകൾ തുടരും. കൊവിഡ് കാലത്തെ കുടുംബശ്രീ ഓൺലൈൻ വിപണനമേള പുത്തൻ ഉണർവേകും.

ജെ. പ്രശാന്ത് ബാബു

കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ

Advertisement
Advertisement