കൊവിഡ് 1700, രോഗമുക്തർ 1409

Tuesday 31 August 2021 12:22 AM IST

തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 1700 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.1409 പേർ രോഗമുക്തരായി. 14.85 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 13,694 പേർ ചികിത്സയിലുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1596 പേർക്ക് സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 2 പേർ ആരോഗ്യ പ്രവർത്തകരാണ്.പുതുതായി 2497 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2531 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 30729 ആയി.

Advertisement
Advertisement