20​ ​കി​ലോ​ ​ക​ഞ്ചാ​വു​മാ​യി സ്ത്രീ​യ​ട​ക്കം​ ​ര​ണ്ടു​പേ​ർ​ ​പി​ടി​യിൽ

Tuesday 31 August 2021 1:01 AM IST

കോ​ഴി​ക്കോ​ട്:​ ​കു​ന്ദ​മം​ഗ​ല​ത്ത് ​നി​ന്ന് 20​ ​കി​ലോ​ ​ക​ഞ്ചാ​വു​മാ​യി​ ​സ്ത്രീ​യ​ട​ക്കം​ ​ര​ണ്ട് ​പേ​ർ​ ​പി​ടി​യി​ൽ.​ ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​ലീ​ന​ ​(43​),​ ​പാ​ല​ക്കാ​ട് ​സ്വ​ദേ​ശി​യാ​യ​ ​സ​ന​ൽ​(34​)​എ​ന്നി​വ​രെ​യാ​ണ് ​രാ​വി​ലെ​ ​പൊ​ലീ​സി​ന്റെ​യും​ ​ഫ്ലൈ​യിം​ഗ് ​സ്‌​ക്വാ​ഡാ​യ​ ​ഡാ​ൻ​സാ​ഫി​ന്റെ​യും​ ​സം​ഘം​ ​പി​ടി​കൂ​ടി​യ​ത്.​ ​പി​ടി​യി​ലാ​യ​ ​ലീ​ന​ ​തൃ​ശൂ​രി​ൽ​ ​ബ്യൂ​ട്ടി​ ​പാ​ർ​ല​ർ​ ​ന​ട​ത്തി​യി​രു​ന്ന​ ​വ്യ​ക്തി​യാ​ണ്.​ ​ലീ​ന​ ​ന​ട​ത്തി​യി​രു​ന്ന​ ​ബ്യൂ​ട്ടി​ ​പാ​ർ​ല​റി​ന് ​സ​മീ​പ​ത്തെ​ ​ബേ​ക്ക​റി​യി​ലെ​ ​ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു​ ​സ​ന​ൽ.
ലോ​ക്ക് ​ഡൗ​ൺ​ ​കാ​ല​ത്താ​ണ് ​ഇ​വ​ർ​ ​ക​ഞ്ചാ​വ് ​ക​ട​ത്ത് ​തു​ട​ങ്ങി​യ​ത്.​ ​ഒ​ന്ന​ര​ ​മാ​സം​ ​മു​മ്പ് ​ചേ​വ​ര​മ്പ​ല​ത്ത് ​വീ​ട് ​വാ​ട​ക​യ്ക്ക് ​എ​ടു​ത്തു.​ ​ആ​ർ​ക്ക് ​വേ​ണ്ടി​യാ​ണ് ​ക​ഞ്ചാ​വ് ​എ​ത്തി​ക്കു​ന്ന​തെ​ന്ന് ​പൊ​ലീ​സ് ​അ​ന്വേ​ഷി​ക്കു​ക​യാ​ണ്.​ ​പ​ത്ത് ​ല​ക്ഷം​ ​രൂ​പ​യോ​ളം​ ​വി​പ​ണി​ ​വി​ല​യു​ള്ള​താ​ണ് ​പി​ടി​ച്ചെ​ടു​ത്ത​ ​ക​ഞ്ചാ​വ്.​ ​വാ​ട​ക​യ്‌​ക്കെ​ടു​ത്ത​ ​ഹ്യൂ​ണ്ടാ​യ് ​കാ​റി​ലാ​ണ് ​ക​ഞ്ചാ​വ് ​ക​ട​ത്തി​യ​ത്.​ ​കാ​ർ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.​ ​ഇ​തി​ന്റെ​ ​ന​മ്പ​ർ​ ​വ്യാ​ജ​മാ​ണെ​ന്ന് ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ​ഗു​ഡ്‌​സ് ​ഓ​ട്ടോ​യു​ടെ​ ​ന​മ്പ​റാ​ണ് ​ഇ​വ​ർ​ ​കാ​റി​ൽ​ ​ഉ​പ​യോ​ഗി​ച്ച​ത്.​ ​കോ​ഴി​ക്കോ​ട് ​നി​ന്ന് ​വ​യ​നാ​ട്ടി​ലേ​ക്ക് ​വി​ൽ​പ്പ​ന​യ്ക്ക് ​കൊ​ണ്ടു​ ​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ​ഇ​രു​വ​രും​ ​വ​ല​യി​ലാ​യ​ത്.

Advertisement
Advertisement