ഓ​ൺ​ലൈ​നി​ലെ​ ​പ​ണി​യും​ ​പ​ണ​വും​ ​കെ​ണി​യാ​കാം; വീ​ഴ​രു​ത് ​വാ​യ്പാ സ​ന്ദേ​ശ​ങ്ങ​ളിൽ

Tuesday 31 August 2021 1:07 AM IST

​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​ജോ​ലി​യും​ ​വാ​യ്പ​യും​ ​വാ​ഗ്‌​ദാ​നം​ ​ചെ​യ്ത് ​ത​ട്ടി​പ്പ്

കോ​ട്ട​യം​:​ ​ബ​ജാ​ജ് ​ഫി​നാ​ൻ​സി​ന്റെ​ ​ന​ഗ​ര​ത്തി​ലെ​ ​ഓ​ഫി​സി​ൽ​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​ക​ര​ഞ്ഞു​കൊ​ണ്ട് ​ഒ​രു​ ​വീ​ട്ട​മ്മ​യെ​ത്തി..​!​ ​അ​ഞ്ചു​ ​ല​ക്ഷം​ ​രൂ​പ​ ​വാ​യ്‌​പ​ ​ല​ഭി​ക്കു​മെ​ന്നു​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​ക​ണ്ട​ ​പ​ര​സ്യ​ത്തി​ൽ​ ​ക്ലി​ക്ക് ​ചെ​യ്‌​ത​ ​വീ​ട്ട​മ്മ​യ്ക്ക് ​ന​ഷ്ട​മാ​യ​ത് ​അ​യ്യാ​യി​രം​ ​രൂ​പ​യാ​ണ്.​ ​വാ​യ​‌്പ​ ​ല​ഭി​ക്കു​ന്ന​തി​നാ​യി​ ​ബ​ജാ​ജ് ​ഫി​നാ​ൻ​സി​ന്റെ​ ​ഓ​ഫി​സി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ​താ​ൻ​ ​വീ​ണ​ ​കെ​ണി​യു​ടെ​ ​ആ​ഴം​ ​വീ​ട്ട​മ്മ​യ്ക്ക് ​മ​ന​സി​ലാ​യ​ത്.​ ​വാ​യ്പാ​ ​ന​ൽ​കാ​മെ​ന്ന് ​പ്ര​ച​രി​പ്പി​ച്ച് ​സോ​ഷ്യ​ൽ​മീ​ഡി​യ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ഇ​പ്പോ​ൾ​ ​ത​ട്ടി​പ്പ് ​പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്.
രേ​ഖ​ക​ളും​ ​പ്രൊ​സ​സിം​ഗ് ​ഫീ​സു​മി​ല്ലാ​തെ​ ​അ​ഞ്ചു​ ​ല​ക്ഷം​ ​രൂ​പ​ ​വ​രെ​ ​വാ​യ്‌​പ​ ​ല​ഭി​ക്കു​മെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​ ​ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ​ഫേ​സ്ബു​ക്കി​ൽ​ ​വീ​ട്ട​മ്മ​യ്ക്ക് ​സ​ന്ദേ​ശ​മെ​ത്തി​യ​ത്.​ ​സ​ന്ദേ​ശ​ത്തി​ലെ​ ​ലി​ങ്കി​ൽ​ ​ക്ലി​ക്ക് ​ചെ​യ്ത് ​രേ​ഖ​ക​ളെ​ല്ലാം​ ​താ​ഴെ​പ്പ​റ​യു​ന്ന​ ​ന​മ്പ​രി​ൽ​ ​അ​യ​ച്ചു​ ​ന​ൽ​കാ​നാ​യി​രു​ന്നു​ ​സ​ന്ദേ​ശം.​ ​പി​ന്നാ​ലെ​ ​ആ​ധാ​ർ​കാ​ർ​‌​ഡും​ ​പാ​ൻ​കാ​‌​ർ​ഡും​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ട് ​വി​ശ​ദാം​ശ​ങ്ങ​ളും​ ​അ​യ​ച്ചു​ ​ന​ൽ​കി.​ ​അ​ഞ്ചു​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ലോ​ൺ​ ​അ​നു​വ​ദി​ച്ചെ​ന്ന​ ​സ​ന്ദേ​ശ​ത്തി​ന് ​ബ​ജാ​ജ് ​ഫി​ൻ​സെ​ർ​വി​ന്റെ​ ​ക​സ്റ്റ​മ​ർ​ ​കെ​യ​റി​ൽ​ ​നി​ന്നെ​ന്ന​ ​പേ​രി​ൽ​ ​ഒ​രാ​ൾ​ ​ഫോ​ണി​ൽ​ ​ബ​ന്ധ​പ്പെ​ട്ടു​ ​അ​യ്യാ​യി​രം​ ​രൂ​പ​ 24​ ​മ​ണി​ക്കൂ​റി​ന​കം​ ​പ്രൊ​സ​സിം​ഗ് ​ഫീ​സ് ​അ​ട​യ്ക്കാ​നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഒ​ടു​വി​ൽ​ ​മാ​ല​ ​പ​ണ​യ​പ്പെ​ടു​ത്തി​ ​അ​യ്യാ​യി​രം​ ​രൂ​പ​ ​അ​ട​ച്ച​തോ​ടെ​ ​വാ​ട്‌​സ്അ​പ്പ് ​ന​മ്പ​ർ​ ​ഉ​ൾ​പ്പെ​ടെ​ ​എ​ല്ലാ​ ​ന​മ്പ​രു​ക​ളും​ ​ബ്ലോ​ക്ക് ​ചെ​യ്യ​പ്പെ​ട്ടു.​ ​ഇ​തി​നു​ ​ശേ​ഷം​ ​ബ​ജാ​ജ് ​ഫി​ൻ​സ​ർ​വി​ന്റെ​ ​ഓ​ഫി​സി​ൽ​ ​എ​ത്തി​യ​പ്പോ​ഴാ​ണ് ​ഇ​വ​ർ​ക്ക് ​താ​ൻ​ ​വ​ലി​യ​ ​ത​ട്ടി​പ്പി​ന് ​ഇ​ര​യാ​യ​താ​യി​ ​മ​ന​സി​ലാ​യ​ത്.

ജോ​ലി​യു​ണ്ട്; വ്യാജ സന്ദേശങ്ങളിൽ വീഴരുത്
ആ​മ​സോ​ൺ​ ​ജോ​ലി​ക്കാ​രെ​ ​തേ​ടു​ന്നു.​ ​വീ​ട്ടി​ലി​രു​ന്ന് ​ജോ​ലി​ ​ചെ​യ്താ​ൽ​ ​ദി​വ​സ​വും​ ​ആ​യി​രം​ ​മു​ത​ൽ​ 2000​ ​രൂ​പ​ ​വ​രെ​ ​പ്ര​തി​ഫ​ലം.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​കു​റ​ച്ച് ​ദി​വ​സ​ങ്ങ​ളാ​യി​ ​പ്ര​ച​രി​ക്കു​ന്ന​ ​സ​ന്ദേ​ശ​ങ്ങ​ളി​ൽ​ ​ഒ​ന്നാ​ണ് ​ഇ​ത്.​ ​രേ​ഖ​ക​ളും​ ​വി​ശ​ദാം​ശ​ങ്ങ​ളും​ ​ശേ​ഖ​രി​ച്ച​ ​ശേ​ഷം​ ​സ​ർ​വീ​സ് ​ചാ​ർ​ജാ​യി​ 300​ ​മു​ത​ൽ​ ​ആ​യി​രം​ ​രൂ​പ​ ​വ​രെ​ ​ആ​വ​ശ്യ​പ്പെ​ടും.​ ​അ​വ​ർ​ ​നി​ർ​ദേ​ശി​ക്കു​ന്ന​ ​അ​ക്കൗ​ണ്ടി​ലേ​യ്‌​ക്കോ​ ​ഗൂ​ഗി​ൾ​ ​പേ​യി​ലേ​യ്‌​ക്കോ​ ​പ​ണം​ ​ഇ​ട്ടു​ ​ന​ൽ​കി​യാ​ൽ​ ​പി​ന്നെ​ ​അ​ക്കൗ​ണ്ടും​ ​ന​മ്പ​രും​ ​അ​പ്ര​ത്യ​ക്ഷം.

ജാ​ഗ്ര​ത​ ​പാ​ലി​ക്കുക
ഇ​ത്ത​രം​ ​ത​ട്ടി​പ്പു​കാ​രെ​ ​പി​ടി​കൂ​ടു​ന്നു​ണ്ട്.​ ​പ​ക്ഷേ,​ ​പ​ല​പ്പോ​ഴും​ ​പ​ണം​ ​തി​രി​കെ​ ​ല​ഭി​ക്കാ​ൻ​ ​മാ​ർ​ഗ​മു​ണ്ടാ​കി​ല്ല.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്കു​ക.

എം.​ജെ​ ​അ​രുൺ
ഇ​ൻ​സ്‌​പെ​ക്‌​ടർ
സ്റ്റേ​ഷ​ൻ​ ​ഹൗ​സ് ​ഓ​ഫി​സർ
സൈ​ബ​ർ​ ​പൊ​ലീ​സ് ​സ്റ്റേ​ഷൻ
കോ​ട്ട​യം

Advertisement
Advertisement