3,177 പേർക്ക് കൂടി കൊവിഡ്, പോസിറ്റിവിറ്റി 25.76 %

Tuesday 31 August 2021 3:08 AM IST

തൃശ്ശൂർ: ജില്ലയിൽ 3,177 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,662 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 15,796 ആണ്. തൃശൂർ സ്വദേശികളായ 66 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,06,588 ആണ്. 3,88,922 പേർ രോഗമുക്തരായി. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.76% ആണ്. സമ്പർക്കം വഴി 3,164 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൂടാതെ ഏഴ് ആരോഗ്യപ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ രണ്ട് പേർക്കും ഉറവിടം അറിയാത്ത നാല് പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

Advertisement
Advertisement