കണ്ണൂർ വിമാനത്താവളത്തിൽ 60 ലക്ഷത്തിന്റെ സ്വർണം പിടികൂടി

Wednesday 01 September 2021 12:15 AM IST

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ 60 ലക്ഷം രൂപ വിലമതിക്കുന്ന 1255 ഗ്രാം സ്വർണവുമായി കാസർകോട് സ്വദേശി മുഹമ്മദ് കമറുദ്ദീനെ കസ്റ്റംസ് പിടികൂടി. ഷാർജയിൽ നിന്നും ഗോ എയർ വിമാനത്തിലെത്തിയതായിരുന്നു ഇയാൾ. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം സോക്സിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം ദുബായിൽ നിന്നെത്തിയ ചെറുതാഴം സ്വദേശിയിൽ നിന്ന് 15 ലക്ഷത്തോളം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. പരിശോധനയിൽ കസ്റ്റംസ് അസി. കമ്മീഷണർ മുഹമ്മദ് ഫായിസ്, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്പെക്ടർമാരായ എൻ.അശോക് കുമാർ, എൻ.ഹബീബ്, നിഖിൽ, ജുബർ ഖാൻ, മനീഷ് കുമാർ, സന്ദീപ് കുമാർ, സൂരജ് ഗുപ്ത എന്നിവർ പങ്കെടുത്തു.

Advertisement
Advertisement