അതിവേഗ പാത ഉപേക്ഷിക്കണം

Wednesday 01 September 2021 12:00 AM IST

കോട്ടയം: അതിവേഗ റെയിൽ പാത ഉപേക്ഷിക്കണമെന്ന് ജനപക്ഷം ചെയർമാൻ പി.സി ജോർജ് ആവശ്യപ്പെട്ടു. റെയിൽ പാളങ്ങൾ തമ്മിലുള്ള അകലം നാലടി എട്ടര ഇഞ്ചാണ് . ബ്രോഡ് ഗേജിൽ അഞ്ചര അടിയാണ് അകലം . മറ്റു തീവണ്ടികൾക്ക് പാത ഉപയോഗിക്കാൻ കഴിയില്ല. പദ്ധതി തുക എവിടെനിന്ന് കണ്ടെത്തുമെന്ന് പറയുന്നില്ല. അശാസ്ത്രീയമായ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് കൺസൽട്ടിംഗ് കമ്പനികളിൽ നിന്ന് കമ്മീഷൻ തട്ടാൻ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശമ്പളം കൊടുക്കാൻ ബുദ്ധിമുട്ടുന്ന സർക്കാർ ഇത്തരമൊരു ജനദ്രോഹ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനെതിരെ ശക്തമായ സമരം നടത്തണമെന്ന് ജോർജ് ആവശ്യപ്പെട്ടു.

Advertisement
Advertisement