വീട്ട് വളപ്പിലെ ചന്ദന മരങ്ങൾ മോഷണം പോകുന്നു

Wednesday 01 September 2021 7:09 AM IST

പാറശാല: കാരോട് പഞ്ചായത്തിലെ അയിരയിൽ വീട്ട് വളപ്പുകളിൽ നിന്നിരുന്ന ചന്ദന മരങ്ങൾ മോഷണം പോകുന്നത് പതിവാകുന്നു. അയിര പോസ്റ്റ് ഓഫീസിന് പരിസരത്തുള്ള മൂന്ന് വീടുകളുടെ പരിസരത്ത് നിന്നിരുന്ന ചന്ദനമരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ മോഷണം പോയത്. മഴ ഉണ്ടായിരുന്ന ദിവസങ്ങളിൽ രാത്രിയിലാണ് തസ്കരന്മാർ ചേർന്ന് ചന്ദനം മുറിച്ച് കടത്തിയത്. നാട്ടുകാർ പൊഴിയൂർ പൊലീസിൽ പരാതി നൽകി.