നീറ്റ് പരീക്ഷ: സുപ്രീംകോടതി നോട്ടീസയച്ചു
Wednesday 01 September 2021 12:00 AM IST
ന്യൂഡൽഹി: പി.ജി നീറ്റ് പരീക്ഷയിൽ ഗർഭിണികളായ പരീക്ഷാർത്ഥികൾക്ക് സെന്ററുകൾ മാറ്റി നൽകാനുള്ള ഓപ്ഷൻ നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷന് നോട്ടീസയച്ചു. ഏഴും എട്ടും മാസം ഗർഭിണികളായ രണ്ട് ഡോക്ടർമാരുടെ ഹർജിയിലാണ് ജസ്റ്റിസുമാരായ യു.യു. ലളിത്, അജയ് രസ്തോഗി, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. വിഷയത്തിൽ രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം അറിയിക്കണമെന്നാണ് കോടതി നിർദ്ദേശം.