മൈസൂർ പീഡനക്കേസ്: ആറാമനും പിടിയിൽ

Wednesday 01 September 2021 12:00 AM IST

മൈസൂർ: മൈസൂർ ചാമുണ്ഡിഹിൽസിൽ എം.ബി.എ വിദ്യാർത്ഥിയെ സംഘം ചേർന്ന് പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ആറാമത്തെ പ്രതി ലോറി ഡ്രൈവർ വിജയകുമാറിനെ കർണാടക പൊലീസ് തമിഴ്നാട്ടിൽ നിന്ന് പിടികൂടി. മൊത്തം ആറു​പ്രതികളാണ്​ ഉള്ളതെന്ന്​ പൊലീസ്​ പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ഒരു യുവാവ്​ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇയാൾക്കായി തമിഴ്നാട്ടില്‍ തെരച്ചിൽ ശക്തമാക്കി.

അതിനിടെ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെ കർശനമായി നിരീക്ഷിക്കണമെന്ന് കർണാടക സർക്കാർ പൊലീസിനോട് നിർദ്ദേശിച്ചു. പതിനേഴുകാരനടക്കം അറസ്റ്റിലായ അഞ്ച് തിരുപ്പൂർ സ്വദേശികളും സ്ഥിരം കുറ്റവാളികളാണ്. തമിഴ്നാട്ടിലും കർണാടകത്തിലും ഇവർക്കെതിരെ മോഷണക്കേസുകളുണ്ട്. മൈസൂരിൽ ഒറ്റയ്ക്ക് വാഹനങ്ങളിൽ പോകുന്നവരെ തടഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ രണ്ട് കേസുകളുമുണ്ട്. പിടിക്കപ്പെടാനുള്ള സാധ്യത കുറവായിരുന്നതിനിലാണ് മൈസൂരുവിൽ കേന്ദ്രീകരിക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയെന്നാണ് സൂചന.

ഇന്നലെ ഇവരെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ്​ തെളിവെടുപ്പ്​ നടത്തിയിരുന്നു. ചാ​മു​ണ്ഡി ഹി​ൽ​സ്​ മേ​ഖ​ല​യി​ലെ​ത്തു​ന്ന ജോഡി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം യു​വ​തി​ക​ളെ പീ​ഡി​പ്പി​ക്കു​ക​യും പ​ണ​വും മ​റ്റും ക​വ​രു​ക​യും ചെ​യ്യു​ന്ന​ത്​ പതിവാക്കിയവരാണ്​ പ്ര​തി​കളെന്നും പൊലീസ്​ പറഞ്ഞു.

Advertisement
Advertisement