എ.കെ.ജി സെന്ററിൽ നിന്നുള്ള ഉപദേശം വേണ്ട: വി.ഡി. സതീശൻ

Wednesday 01 September 2021 1:15 AM IST

തിരുവനന്തപുരം: കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ തങ്ങൾ പരിഹരിക്കുമെന്നും അക്കാര്യത്തിൽ എ.കെ.ജി സെന്ററിൽ നിന്ന് ഉപദേശവും മാർഗനിർദേശവും നൽകേണ്ടതില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സി.പി.എമ്മിൽ എന്താണ് നടക്കുന്നത്. ഇതിനു മുൻപ് എന്താണ് നടന്നത്. ഇപ്പോൾ ആലപ്പുഴയിൽ പാവം ജി.സുധാകരനോട് ചെയ്യുന്നത് എന്താണ്. ഇഷ്ടക്കാരെയും ഇഷ്ടമില്ലാത്തവരെയും പലരീതിയിൽ കൈകാര്യം ചെയ്തിട്ട് ബാക്കിയുള്ളവരെ ഉപദേശിക്കേണ്ട. കോൺഗ്രസിലെ ആഭ്യന്തര വിഷയങ്ങളിൽ കെ.പി.സി.സി പ്രസിഡന്റ് പറയുന്നതാണ് അന്തിമ നിലപാട്.

നേതാക്കളോട് കൂടിയാലോചിച്ചാണ് കെ.പി.സി.സി പ്രസിഡന്റ് തീരുമാനം പ്രഖ്യാപിക്കുന്നത്. അതാണ് പാർട്ടി നിലപാട്. അതിനൊപ്പമാണ് താനും. എല്ലാ സംഘടനകൾക്കും ഒരു പൊതുചട്ടക്കൂടുണ്ട്. അതിനകത്ത് നിന്നുവേണം എല്ലാവരും പ്രവർത്തിക്കാൻ. അതില്ലാതെ പോകുമ്പോഴാണ് അച്ചടക്കനടപടി സ്വീകരിക്കേണ്ടി വരുന്നത്. ഇപ്പോൾ കോൺഗ്രസിലുള്ളത് ഒരു പുതിയ രീതിയാണ്. സംഘടനാപരമായ ചിട്ടയോടെയാണ് കാര്യങ്ങൾ പോകുന്നത്.

എ.വി. ഗോപിനാഥ് അടക്കമുള്ള വിഷയങ്ങളിൽ കെ.പി.സി.സി പ്രസിഡന്റ് നിലപാട് വ്യക്തമാക്കും. തുടർച്ചയായുണ്ടായ രണ്ട് തിരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്ന് കേരളത്തിലെ യു.ഡി.എഫിനെയും കോൺഗ്രസിനെയും തിരികെ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. അതിനായൊരു പദ്ധതിയുമുണ്ട്. ആ രീതിക്ക് കാര്യങ്ങൾ നടക്കും.

 ഉ​മ്മ​ൻ​ ​ചാ​ണ്ടി​യും​ ​ചെ​ന്നി​ത്ത​ല​യും മാ​റി​ ​നി​ൽ​ക്ക​ണം​:​ ​പി.​സി.​ ​ജോ​ർ​ജ്

കോ​ട്ട​യം​:​ ​കോ​ൺ​ഗ്ര​സി​ൽ​ ​ഉ​മ്മ​ൻ​ ​ചാ​ണ്ടി​യു​ടെ​യും​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യു​ടെ​യും​ ​കാ​ലം​ ​ക​ഴി​ഞ്ഞെ​ന്ന് ​ജ​ന​പ​ക്ഷം​ ​ചെ​യ​ർ​മാ​ൻ​ ​പി.​സി.​ ​ജോ​ർ​ജ് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​കാ​ലം​ ​ക​ഴി​ഞ്ഞാ​ൽ​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​നി​ന്ന് ​മാ​റി​ ​നി​ൽ​ക്ക​ണം.​ ​ത​ന്റെ​ ​കാ​ല​വും​ ​ക​ഴി​ഞ്ഞു.​ ​തോ​റ്റ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഒ​രു​ത​വ​ണ​കൂ​ടി​ ​നി​യ​മ​സ​ഭ​യി​ലേ​ക്ക് ​മ​ത്സ​രി​ക്ക​ണ​മെ​ന്നു​ണ്ട്.​ ​അ​തി​നു​ശേ​ഷം​ ​ഒ​രു​ ​പ​ദ​വി​ക​ളി​ലു​മു​ണ്ടാ​കി​ല്ല. കോ​ൺ​ഗ്ര​സി​ൽ​ ​അ​ടു​ത്ത​കാ​ല​ത്ത് ​ഉ​ണ്ടാ​യി​രി​ക്കു​ന്ന​ ​മാ​റ്റം​ ​ജ​നാ​ധി​പ​ത്യ​ത്തി​ന് ​ഗു​ണ​മാ​ണ്.​ ​ഡി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ന്മാ​രെ​ ​ഇ​ത്ര​ത്തോ​ളം​ ​ച​ർ​ച്ച​ ​ചെ​യ്ത് ​എ​ടു​ത്തി​ട്ടി​ല്ല.​ ​വി.​ഡി.​ ​സ​തീ​ശ​നും​ ​കെ.​ ​സു​ധാ​ക​ര​നും​ ​ന​ല്ല​ ​രീ​തി​യി​ലാ​ണ് ​മു​ന്നോ​ട്ടു​ ​പോ​കു​ന്ന​ത്.​ ​കെ.​സി.​ ​വേ​ണു​ഗോ​പാ​ൽ​ ​മി​ക​ച്ച​ ​നേ​താ​വാ​ണ്.​ ​ജ​ന​പ​ക്ഷ​ത്തി​ന് ​യു.​ഡി.​എ​ഫു​മാ​യി​ ​ചേ​ര​ണ​മെ​ന്ന​ ​അ​ഭി​പ്രാ​യ​മാ​ണു​ള്ള​ത്.​ ​വൈ​കാ​തെ​ ​ച​ർ​ച്ച​ക​ളു​ണ്ടാ​കു​മെ​ന്നും​ ​ജോ​ർ​ജ് ​വ്യ​ക്ത​മാ​ക്കി.

 പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തി​നി​ല്ലെ​ന്ന് ​പി.​ജെ.​ ​ജോ​സ​ഫ്

തൊ​ടു​പു​ഴ​:​ ​കോ​ൺ​ഗ്ര​സി​ലെ​ ​പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ച് ​പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​ചെ​യ​ർ​മാ​ൻ​ ​പി.​ജെ.​ ​ജോ​സ​ഫ് ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​ഡി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ന്മാ​രെ​ ​പ്ര​ഖ്യാ​പി​ച്ച​തി​ന് ​ശേ​ഷം​ ​കോ​ൺ​ഗ്ര​സി​ലും​ ​യു.​ഡി.​എ​ഫി​ലും​ ​പ്ര​ശ്‌​ന​ങ്ങ​ളാ​ണ​ല്ലോ​യെ​ന്ന​ ​ചോ​ദ്യ​ത്തോ​ട് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു.​ ​അ​ടു​ത്ത​ ​ദി​വ​സം​ ​ന​ട​ക്കു​ന്ന​ ​യു.​ഡി.​എ​ഫ് ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കു​മെ​ന്നും​ ​കൂ​ടു​ത​ൽ​ ​പ​ര​സ്യ​ ​പ്ര​തി​ക​ര​ണ​ത്തി​നി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.