അമേരിക്ക പിന്മാറി, വെടിമുഴക്കി നിയന്ത്രണം ഏറ്റ് താലിബാൻ

Wednesday 01 September 2021 1:30 AM IST

കാബൂൾ : ഇരുപതു വർഷം നീണ്ട അഫ്ഗാൻ യുദ്ധം അവസാനിപ്പിച്ച് അമേരിക്കൻ സേന ഇന്നലെ പൂർണമായി പിന്മാറിയതോടെ താലിബാൻ പോരാളികൾ കാബൂൾ വിമാനത്താവളത്തിൽ വിജയം പ്രഖ്യാപിച്ചു.

അമേരിക്കൻ സേനയുമായുള്ള അവസാനത്തെ വിമാനം ചൊവ്വാഴ്ച രാത്രി കാബൂൾ വിമാനത്താവളം വിട്ടു. യു. എസ് വ്യോമസേനയുടെ 82ാം ഡിവിഷന്റെ കമാൻഡർ മേജർ ജനറൽ ക്രിസ് ഡോണാഹ്യൂ ആണ് അഫ്ഗാൻ മണ്ണിൽ നിന്ന് അവസാനമായി ഗ്ലോബ് മാസ്റ്റർ വിമാനത്തിൽ കയറിയത്. അഫ്ഗാനിലെ അമേരിക്കൻ അംബാസഡർ റോസ് വിൽസണും ഇതേ വിമാനത്തിൽ മടങ്ങി.

അമേരിക്കയുടെ ഏറ്റവും നീണ്ട യുദ്ധത്തിനാണ് ഇന്നലെ ഒദ്യോഗികമായി വിരാമമായത്. 2400ലേറെ അമേരിക്കൻ സൈനികർ ഈ യുദ്ധത്തിൽ അഫ്ഗാനിസ്ഥാനിൽ മരിച്ചു വീണു.

അമേരിക്കൻ വിമാനം പറന്നുയർന്നപ്പോൾ താലിബാൻ പോരാളികൾ വെടിമുഴക്കിയാണ് അത് ആഘോഷിച്ചത്. തുടർന്ന് കാബൂൾ വിമാനത്താവളത്തിന്റെ പൂർണ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു. അമേരിക്കൻ യൂണിഫോം ധരിച്ച് അമേരിക്കൻ ആയുധങ്ങളുമായാണ് താലിബാൻ പോരാളികൾ വിമാനത്താവളത്തിന്റെ ഓഫീസുകളും ഗ്രൗണ്ടും ഹാങ്ങറുകളും നിയന്ത്രിക്കുന്നത്.

അഫ്ഗാൻ സമയം രാത്രി 9ന് അവസാന അമേരിക്കൻ സൈനികനും കാബൂൾ വിമാനത്താവളം വിടുകയും​ നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടുകയും ചെയ്‌തു എന്നാണ് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് ട്വിറ്ററിൽ കുറിച്ചത്.

അതിനിടെ യു. എൻ രക്ഷാസമിതി ഇന്നലെ പാസാക്കിയ പ്രമേയത്തിൽ ആഗോള ഭീകരപ്രവർത്തനം പ്രോത്സാഹിപ്പിക്കില്ലെന്ന ഉറപ്പ് പാലിക്കാൻ താലിബാനോട് ആവശ്യപ്പെട്ടു. രക്ഷാസമിതിയുടെ നിലവിലെ പ്രസിഡന്റായ ഇന്ത്യയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. അമേരിക്ക അവതരിപ്പിച്ച പ്രമേയത്തിന് പഞ്ചമഹാശക്തികളുടെ ഏകകണ്ഠമായ പിന്തുണ ലഭിച്ചില്ല. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.

അ​തി​രു​ക​ട​ന്ന് ​താ​ലി​ബാ​ൻ​ ​ക്രൂ​രത
ഹെ​ലി​കോ​പ്ട​റി​ൽ​ ​തൂ​ങ്ങി​യാ​ടി​ ​മൃ​ത​ദേ​ഹം

കാ​ബൂ​ൾ​:​ ​അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​ ​നി​ന്ന് ​യു.​എ​സ് ​സൈ​ന്യം​ ​പി​ന്മാ​റി​യ​തി​ന് ​പി​ന്നാ​ലെ​ ​താ​ലി​ബാ​ന്റെ​ ​ക്രൂ​ര​ത​ ​വെ​ളി​പ്പെ​ടു​ത്തു​ന്ന​ ​രം​ഗ​ങ്ങ​ൾ​ ​പു​റ​ത്ത്.
താ​ലി​ബാ​ൻ​ ​ഭീ​ക​ര​ർ​ ​കൈ​വ​ശ​പ്പെ​ടു​ത്തി​യ​ ​യു.​എ​സ് ​സൈ​നി​ക​ ​ഹെ​ലി​കോ​പ്ട​റി​ൽ​ ​മൃ​ത​ദേ​ഹം​ ​കെ​ട്ടി​ത്തൂ​ക്കി​ക്കൊ​ണ്ട് ​പ​റ​ത്തു​ന്ന​ ​ദൃ​ശ്യ​ങ്ങ​ളാ​ണ് ​പു​റ​ത്തു​വ​ന്ന​ത്.​ ​താ​ലി​ബാ​ന്റെ​ ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ ​ട്വി​റ്റ​ർ​ ​അ​ക്കൗ​ണ്ടു​ക​ളി​ൽ​ ​ഈ​ ​വീ​ഡി​യോ​ ​പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.​ ​കാ​ണ്ഡ​ഹാ​ർ​ ​പ്ര​വി​ശ്യ​യി​ലൂ​ടെ​ ​താ​ലി​ബാ​ൻ​ ​പെ​ട്രോ​ളിം​ഗ് ​ന​ട​ത്തു​ന്നു​വെ​ന്ന​ ​അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണി​ത്.​ ​യു.​എ​സി​ന്റെ​ ​ബ്ലാ​ക്ക് ​ഹോ​ക്ക് ​ഹെ​ലി​കോ​പ്ട​റി​ൽ​ ​നി​ന്ന് ​ഒ​രാ​ളു​ടെ​ ​ശ​രീ​രം​ ​താ​ഴേ​ക്ക് ​തൂ​ങ്ങി​യാ​ടു​ന്ന​ത് ​ദൃ​ശ്യ​ങ്ങ​ളി​ൽ​ ​വ്യ​ക്ത​മാ​ണ്.​ ​എ​ന്നാ​ൽ​ ​ഇ​തി​നെ​പ്പ​റ്റി​ ​പോ​സ്റ്റി​ൽ​ ​പ​രാ​മ​ർ​ശ​മി​ല്ല.​ ​ഇ​ത് ​യ​ഥാ​ർ​ത്ഥ​ ​മൃ​ത​ദേ​ഹ​മാ​ണോ​ ​ഡ​മ്മി​യാ​ണോ​യെ​ന്നും​ ​ച​ർ​ച്ച​ക​ക​ളു​ണ്ട്.
യു.​എ​സ് ​സൈ​ന്യം​ ​അ​ഫ്ഗാ​ൻ​ ​പ്ര​തി​രോ​ധ​ ​സേ​ന​യ്ക്ക് ​ന​ൽ​കി​യ​ ​നി​ര​വ​ധി​ ​യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ൾ​ ​ഇ​പ്പോ​ൾ​ ​താ​ലി​ബാ​ന്റെ​ ​കൈ​വ​ശ​മാ​ണ്.​ ​എ​ന്നാ​ൽ​ ​യു.​എ​സ് ​നി​ർ​മ്മി​ത​ ​വി​മാ​ന​ങ്ങ​ൾ​ ​പ​റ​ത്താ​ൻ​ ​വൈ​ദ​ഗ്ദ്ധ്യ​മു​ള്ള​വ​ർ​ ​താ​ലി​ബാ​ൻ​ ​സം​ഘ​ത്തി​ലി​ല്ലെ​ന്നി​രി​ക്കെ,​​​ ​താ​ലി​ബാ​നോ​ടൊ​പ്പം​ ​ചേ​ർ​ന്ന​ ​യു.​എ​സ് ​പ​രി​ശീ​ല​നം​ ​ല​ഭി​ച്ച​ ​അ​ഫ്ഗാ​ൻ​ ​സൈ​നി​ക​നാ​യി​രി​ക്കും​ ​ഹെ​ലി​കോ​പ്ട​ർ​ ​പ​റ​ത്തി​യ​തെ​ന്നാ​ണ് ​നി​ഗ​മ​നം.

Advertisement
Advertisement