100 ശതമാനം വാക്സിനേഷൻ നേട്ടവുമായി കോടംതുരുത്ത്

Wednesday 01 September 2021 1:58 AM IST
കോടംതുരുത്ത് പഞ്ചായത്തിൽ നൂറു ശതമാനം വാക്സിനേഷൻ പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ചു ആരോഗ്യ പ്രവർത്തകരെ ആദരിച്ചപ്പോൾ

തുറവൂർ: കോടംതുരുത്ത് ഗ്രാമപഞ്ചായത്തിൽ 100 ശതമാനം വാക്സിനേഷൻ പൂർത്തിയാക്കി. ചേർത്തല താലൂക്കിൽ മുഴുവൻ പേർക്കും ഒന്നാം ഡോസ് വാക്'സിൻ പൂർത്തികരിക്കുന്ന ആദ്യ പഞ്ചായത്താണ് കോടംതുരുത്ത് പഞ്ചായത്തിലെ 15 വാർഡുകളിലെ മുഴുവൻ പേർക്കും രണ്ട് പി.എച്ച്.സി. മുഖേന ആദ്യ ഡോസ് വാക്സിൻ നൽകി. സമ്പൂർണ്ണ വാക്സിനേഷൻ പ്രഖ്യാപന സമ്മേളനം പ്രസിഡൻ്റ് ബിനീഷ് ഇല്ലിക്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് അഖിലാ രാജൻ അദ്ധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ഡോ.നീനാ ചന്ദ്രൻ, ഡോ. രഞ്ജിത് മോനായി, ആരോഗ്യ, ആശാ, സി.ഡി.എസ്. പ്രവർത്തകർ, അദ്ധ്യാപകർ, ജാഗ്രതാ സമിതി അംഗങ്ങൾ, ക്ലസ്റ്റർ ലീഡേഴ്സ് എന്നിവരെ ആദരിച്ചു. പഞ്ചായത്ത് സെക്രട്ടറി ശോഭ, അംഗങ്ങളായ സി.ടി. വിനോദ്, ഷൈലജൻ കാട്ടിത്തറ, ആശാ ഷാബു, വി.ജി. ജയകുമാർ, ശ്രീ രഞ്ജിനി തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement