സൗദി വിമാനത്താവളത്തിന് നേരേ ഡ്രോൺ ആക്രമണം : 8 പേർക്ക് പരിക്ക്

Wednesday 01 September 2021 1:55 AM IST

റിയാദ്: സൗദിയിലെ അബ (ABHA) വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാരുൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഇന്ത്യക്കാർ ബിഹാർ സ്വദേശികളാണെന്നാണ് വിവരം. ഇവരെ കൂടാതെ നേപ്പാൾ,​ ബംഗ്ലാദേശം എന്നിവിടങ്ങളിൽ നിന്നുള്ളവരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. ഇതിൽ ഒരു ബംഗ്ലാദേശി പൗരന്റെ നില ഗുരുതരമാണ്. 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് വിമാനത്താവളത്തിന് നേരേ ആക്രമണമുണ്ടാവുന്നത്. ഇന്നലെ രാവിലെയാണ് രണ്ടാമത്തെ ആക്രമണം നടന്നത്. ആരും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെങ്കിലും യെമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. വിമാനത്താവളത്തിലുണ്ടായിരുന്ന ഒരു വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ആദ്യത്തെ ആക്രമണത്തിന് പിന്നാലെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വിമാന സർവീസുകൾ താൽകാലികമായി റദ്ദ് ചെയ്തിരുന്നു. ആക്രമണത്തെ തുടർന്ന് സൗദി വിമാനത്താവളത്തിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അക്രമണത്തെ ശക്തമായി അപലപിച്ച് സൗദി ഭരണകൂടം രംഗത്തെത്തി.

Advertisement
Advertisement