പതിനേഴുകാരിയെപീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
വൈക്കം: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ പാലക്കാട് സ്വദേശിയെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് വണ്ടിതാവളം സ്വദേശി രാജേഷ് (21) ആണ് അറസ്റ്റിലായത്. ഫെയ്സ് ബുക്കിലൂടെയാണ് ഇയാൾ പെൺകുട്ടിയുമായി പരിചയപ്പെട്ടത്. പെൺകുട്ടിയുടെ വയോധികയായ ബന്ധു തനിച്ച് താമസിക്കുന്ന വീട്ടിൽ വെച്ചാണ് പീഡനം നടന്നത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ തിരുവനന്തപുരം സ്വദേശിയായ മറ്റൊരു യുവാവിനൊപ്പം കണ്ടെത്തി. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് പീഢന വിവരമറിഞ്ഞത്. തിരുവനന്തപുരം സ്വദേശിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുന്നതിന് പൊലീസ് നടപടി തുടങ്ങി.