നേരിയ കുറവ്, 2806 പേർക്ക് രോഗം
Wednesday 01 September 2021 2:49 AM IST
തൃശൂർ: കൊവിഡ് കണക്കിൽ നേരിയ കുറവ്. കഴിഞ്ഞ എതാനും ദിവസങ്ങളിലായി മൂവായിരത്തിന് മുകളിലായിരുന്ന പ്രതിദിന രോഗികളുടെ എണ്ണം ഇന്നലെ കുറഞ്ഞു. ടി.പി.ആർ നിരക്ക് 20ൽ താഴെക്ക് വന്നതും ആശ്വാസം നൽകി. 2806 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 14,339 പേരെയാണ് ടെസ്റ്റിന് വിധേയരാക്കിയത്. 2788 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നു.