ടോൾ നിരക്ക് വർദ്ധന പിൻവലിക്കണം: ബി.ജെ.പി

Wednesday 01 September 2021 2:52 AM IST

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിലെ അന്യായമായ നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ: കെ.കെ. അനീഷ് കുമാർ ആവശ്യപ്പെട്ടു. ടോൾ പിരിവ് നടത്തുന്ന സ്വകാര്യ കമ്പനിയുടെയും സംസ്ഥാനത്തെ ചില രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തിന്റെയും താത്പര്യങ്ങളാണ് നിരക്ക് വർദ്ധനക്ക് പിന്നിൽ. കരാറിൽ നിർദ്ദേശിച്ച സർവീസ് റോഡ് ഉൾപ്പടെയുള്ള വർക്കുകൾ പൂർത്തിയാക്കാതെയുള്ള നിലവിലെ നിരക്കുകൾ തന്നെ കൂടുതലാണ്. കൊവിഡ് കാലത്ത് ജനങ്ങളെ ദുരിതത്തിലാക്കുന്ന നിരക്ക് വർദ്ധന അംഗീകരിക്കാനാവില്ല. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് ഇതു സംബന്ധിച്ച് പരാതി നൽകുമെന്നും അനീഷ് കുമാർ പറഞ്ഞു.