ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 21.85 കോടി കവിഞ്ഞു, 19.53 കോടി പേർ രോഗമുക്തി നേടി

Wednesday 01 September 2021 9:02 AM IST

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി എൺപത്തിയഞ്ച് ലക്ഷം കടന്നു. 45 ലക്ഷത്തിലധികം പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 19,53,71,729 ആയി. നിലവിൽ 18,635,721 ആക്‌ടീവ് കേസുകളാണുള്ളത്.


പ്രതിദിന കേസുകളുടെ എണ്ണത്തിൽ അമേരിക്ക തന്നെയാണ് ഇപ്പോഴും ലോകത്ത് ഒന്നാം സ്ഥാനത്ത്. ആകെ രോഗബാധിതരുടെ എണ്ണം നാല് കോടി കടന്നു.6.57 ലക്ഷം പേർ മരിച്ചു. മൂന്ന് കോടിയിലധികം പേർ രോഗമുക്തി നേടി.


ഇന്ത്യയിൽ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിയെട്ട് ലക്ഷം കടന്നു.4.39 ലക്ഷം പേർ മരിച്ചു.നിലവിൽ 3.85 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മൂന്ന് കോടി പത്തൊമ്പത് ലക്ഷം പേർ രോഗമുക്തി നേടി.

Advertisement
Advertisement