വളർത്തു പൂച്ചകളിൽ പകർച്ചവ്യാധി പടരുന്നു

Thursday 02 September 2021 12:34 AM IST

മുണ്ടക്കയം : കിഴക്കൻ മേഖലയിൽ വളർത്ത് പൂച്ചകളിൽ പകർച്ചവ്യാധി പടരുന്നു. നിരവധി പൂച്ചകളാണ് ഇതിനോടകം ചത്തത്. ഛർദ്ദി, വയറിളക്കം എന്നിവയാണ് പൂച്ചകളെ ബാധിക്കുന്നത്. കൊക്കയാർ കൂട്ടിക്കൽ, പെരുവണ്ണാന് പഞ്ചായത്തുകളിലായി നൂറുകണക്കിനു പൂച്ചകൾക്കാണ് രോഗം ബാധിച്ചത്. ചികിത്സ നൽകാൻ വൈകുന്നതും മരണകാരണമാണ്. വൈറസ് രോഗമാണന്നാണ് മുണ്ടക്കയം സർക്കാർ വെറ്റിനറി സർജൻ ഡോ.റോസ്മി പറയുന്നത്.
പ്രതിരോധ കുത്തിവയ്പ്പ് നൽകിയാൽ രോഗം വരാതെ സംരക്ഷിക്കാനാവും. ഒരുവീട്ടിൽ ഒരു പൂച്ചയ്ക്ക് രോഗം പിടികൂടിയാൽ ആ പ്രദേശത്തെ പൂച്ചകൾക്കും രോഗം പകരും.

Advertisement
Advertisement