സ്വാതി സംഗീത പുരസ്‌കാര സമർപ്പണം ഏഴിന്

Wednesday 01 September 2021 10:28 PM IST

തൃശൂർ : സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സ്വാതി സംഗീത പുരസ്‌കാരം സംഗീതജ്ഞ ഡോ.കെ. ഓമനക്കുട്ടിക്കും എസ്.എൽ പുരം സദാനന്ദൻ നാടക പുരസ്‌കാരം ഇബ്രാഹിം വേങ്ങരയ്ക്കും മന്ത്രി സജി ചെറിയാൻ ഏഴിന് സമർപ്പിക്കും. തിരുവനന്തപുരം അനന്തപുരം പാലസിലെ ടി.കെ രാമകൃഷ്ണൻ ഹാളിൽ വൈകീട്ട് നാലിനാണ് പരിപാടി സംഘടിപ്പിക്കുകയെന്ന് സംഗീത നാടക അക്കാഡമി സെക്രട്ടറി ഡോ. പ്രഭാകരൻ പഴശ്ശി അറിയിച്ചു. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും. ഡോ. പ്രഭാകരൻ പഴശ്ശി റിപ്പോർട്ട് അവതരിപ്പിക്കും. അക്കാഡമി നിർവാഹക സമിതി അംഗങ്ങളായ വി.ടി മുരളിയും ഡോ. രാജശ്രീ വാര്യരും പ്രശസ്തിപത്ര പാരായണം നടത്തും.

Advertisement
Advertisement