ഓഗ്മെന്റഡ് സാങ്കേതിക വിദ്യയിലേക്ക് സി.എം.എസ്.

Wednesday 01 September 2021 10:35 PM IST

തൃശൂർ: ത്രിമാന രൂപത്തിൽ ദൃശ്യങ്ങളോടെയുള്ള ഓഗ്മെന്റഡ് സാങ്കേതികതയിലേക്ക് സി.എം.എസ്. എച്ച്.എസ്.എസ്. ക്‌ളാസ് മുറികളും. ഇത് ഉപയോഗിക്കുന്ന നഗരത്തിലെ ആദ്യ എയ്ഡഡ് സ്‌കൂളാണിത്.
ത്രിമാന ഡിജിറ്റൽ രൂപങ്ങളോടെയുള്ള ക്ളാസുകൾ വിദ്യാർത്ഥികൾക്ക് അടിസ്ഥാനകാര്യങ്ങൾ മനസിലാക്കി പഠിക്കാൻ സഹായകരമാകും. അദ്ധ്യാപക ദിനത്തോടനുബന്ധിച്ച്, പൂർവവിദ്യാർത്ഥിയും യുവ സംരംഭകരിൽ ഒരാളുമായ ശ്യാം പ്രദീപ് ആലിലിന്റെ ഗുരുദക്ഷിണയാണ് ഈ ഡിജിറ്റൽ പഠന മാദ്ധ്യമം. ശ്യാം പ്രദീപിന്റെയും കൂട്ടുകാരുടെയും ഉടമസ്ഥതയിലുള്ള തൃശൂർ ആസ്ഥാനമായുള്ള ഇൻഫ്യൂസറി ഫ്യൂച്ചർ ടെക്ക് ലാബ്‌സാണ് ട്യൂട്ടർ എന്ന ഈ ഓഗ്മെന്റഡ് റിയാലിറ്റി ആപ്പിന്റെ നിർമ്മാതാക്കൾ. എല്ലാ വിഷയങ്ങൾക്കും പ്രീലോഡ് ചെയ്ത ആഗ്‌മെന്റഡ് റിയാലിറ്റി ടീച്ചിംഗ് എയ്ഡുകൾ ട്യൂട്ടറിൽ ലഭ്യമാണ്. വീഡിയോകൾ റെക്കാഡ് ചെയ്യാനും ഒറ്റ ക്ലിക്കിലൂടെ ഏതൊരു വീഡിയോ കോൺഫറൻസിംഗ് സോഫ്റ്റ് വെയറിലൂടെയും അദ്ധ്യാപകർക്ക് ഓൺലൈൻ ക്ലാസ്സുകൾ സ്ട്രീം ചെയ്യാനും ഇതിലൂടെയാകും. സ്വിച്ച് ഓൺ വെള്ളിയാഴ്ച്ച 10.30 ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.വി. മദന മോഹനൻ നിർവഹിക്കും.

Advertisement
Advertisement