കടത്തിയത് 2,696 മരങ്ങൾ, അറസ്റ്റിലായത് 56 പേർ

Thursday 02 September 2021 12:06 AM IST

കൊച്ചി: സംസ്ഥാനത്തൊട്ടാകെ മുറിച്ചു കടത്തിയത് 2,696 മരങ്ങൾ. ഇതുമായി ബന്ധപ്പെട്ട് 56 പേരെ അറസ്റ്റ് ചെയ്തു. മരം മുറിക്കൽ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തീർപ്പാക്കിയ വിധിയിലാണ് സർക്കാർ അറിയിച്ച കാര്യങ്ങൾ ഹൈക്കോടതി രേഖപ്പെടുത്തിയത്.

2,520 തേക്കു മരങ്ങളും 176 ഈട്ടിയുമാണ് മുറിച്ചു കടത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിനു പുറമേ വനനിയമ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തി. സുൽത്താൻബത്തേരി, അടിമാലി, അമ്പലമേട്, ഉൗന്നുകൽ, വിയ്യൂർ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങളും നൽകി. അറസ്റ്റിലായ 56 പേരിൽ 16 പേർ ഭൂവുടമകളാണ്. ബാക്കി 40 പേർ തടിവ്യാപാരികളും മില്ലുടമകളും ഇടനിലക്കാരും മരം മുറിച്ച തൊഴിലാളികളുമാണ്.

മരങ്ങൾ കൊണ്ടുപോകാൻ ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ അനുമതി നൽകിയിട്ടുണ്ടെന്നും ഇത്തരം നടപടികൾക്കെതിരെ വിജിലൻസ് അന്വേഷണം ഉണ്ടാകുമെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. പല വില്ലേജ് ഓഫീസുകളിലും പട്ടയഭൂമിയിലെ ഷെഡ്യൂൾ ചെയ്യപ്പെട്ട മരങ്ങളെക്കുറിച്ച് വിവരങ്ങളില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പല വില്ലേജ് ഓഫീസർമാരും പട്ടയഭൂമി സന്ദർശിച്ചു പരിശോധന നടത്തിയിട്ടില്ല. അപേക്ഷകളിൽ ഏതു മരമാണ് മുറിക്കുന്നതെന്നുപോലും പറയുന്നില്ല. എന്നിട്ടും അനുമതി നൽകി.

 വിശദീകരണത്തിൽ വൈരുദ്ധ്യം

സർക്കാർ ആദ്യം നൽകിയ സ്റ്റേറ്റ്മെന്റിൽ സർക്കാർ - വനം - പട്ടയ ഭൂമികളിലെ മരങ്ങൾ മുറിച്ചതിനെക്കുറിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് വ്യക്തമാക്കിയിരുന്നു. പിന്നീട് അഡിഷണൽ സ്റ്റേറ്റ്മെന്റിൽ പട്ടയ ഭൂമിയിലെ മരങ്ങൾ എന്നു മാത്രമാണ് പറഞ്ഞത്. ഈ വൈരുദ്ധ്യം ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. തുടർന്ന്, സർക്കാർ - വനഭൂമിയിൽ നിന്ന് മരം മുറിച്ചു കടത്തിയതും അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.

 മു​ട്ടി​ൽ​ ​മ​രം​ ​മു​റി​ക്ക​ൽ​ ​കേ​സ്: രേ​ഖ​ക​ൾ​ ​ഹാ​ജ​രാ​ക്ക​ണം

കൊ​ച്ചി​:​ ​വ​യ​നാ​ട്ടി​ലെ​ ​സൗ​ത്ത് ​മു​ട്ടി​ൽ​ ​വി​ല്ലേ​ജി​ലെ​ ​പ​ട്ട​യ​ഭൂ​മി​യി​ൽ​ ​നി​ന്ന് ​അ​ന​ധി​കൃ​ത​മാ​യി​ ​മ​രം​ ​മു​റി​ച്ചു​ ​ക​ട​ത്തി​യ​ ​കേ​സി​ലെ​ ​മു​ഖ്യ​പ്ര​തി​ക​ളും​ ​വ​യ​നാ​ട് ​വാ​ഴ​വ​റ്റ​ ​സ്വ​ദേ​ശി​ക​ളു​മാ​യ​ ​ആ​ന്റോ​ ​അ​ഗ​സ്റ്റി​ൻ,​ ​ജോ​സു​കു​ട്ടി​ ​അ​ഗ​സ്റ്റി​ൻ,​ ​റോ​ജി​ ​അ​ഗ​സ്റ്റി​ൻ​ ​എ​ന്നി​വ​ർ​ ​ന​ൽ​കി​യ​ ​ജാ​മ്യാ​പേ​ക്ഷ​യി​ൽ​ ​കേ​സി​ന്റെ​ ​രേ​ഖ​ക​ൾ​ ​ഹാ​ജ​രാ​ക്കാ​ൻ​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​സ​ഹോ​ദ​ര​ന്മാ​രാ​യ​ ​പ്ര​തി​ക​ൾ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​കേ​സി​ലെ​ ​മ​റ്റു​ ​പ്ര​തി​ക​ളു​ടെ​ ​ജാ​മ്യാ​പേ​ക്ഷ​ക​ൾ​ക്കൊ​പ്പം​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​ജ​സ്റ്റി​സ് ​വി.​ഷെ​ർ​സി​ ​മാ​റ്റി. ഇ​ന്ന​ലെ​ ​ഹ​ർ​ജി​ ​പ​രി​ഗ​ണ​ന​യ്ക്കെ​ടു​ത്ത​പ്പോ​ൾ​ ​ഭൂ​വു​ട​മ​ക​ളു​ടെ​യോ​ ​റ​വ​ന്യൂ​ ​വ​കു​പ്പി​ന്റെ​യോ​ ​അ​റി​വോ​ ​സ​മ്മ​ത​മോ​യി​ല്ലാ​തെ​യാ​ണ് ​പ്ര​തി​ക​ൾ​ ​മ​ര​ങ്ങ​ൾ​ ​മു​റി​ച്ചു​ ​ക​ട​ത്തി​യ​തെ​ന്നും​ 74​ ​-ാം​ ​പ്ര​തി​യാ​യ​ ​സ്‌​പെ​ഷ്യ​ൽ​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ​റു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ​ഇ​തു​ ​ചെ​യ്ത​തെ​ന്നും​ ​സ​ർ​ക്കാ​ർ​ ​വാ​ദി​ച്ചു.​ ​അ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​കോ​ട​തി​ക്കു​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​കേ​സ് ​ഡ​യ​റി​ ​ഹാ​ജ​രാ​ക്കാ​മെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.​ ​തു​ട​ർ​ന്നാ​ണ് ​രേ​ഖ​ക​ൾ​ ​ഹാ​ജ​രാ​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ച​ത്. പ​ട്ട​യ​ ​ഭൂ​മി​യി​ൽ​ ​നി​ന്ന് ​എ​ട്ടു​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​മ​ര​ങ്ങ​ൾ​ ​മു​റി​ച്ചു​ ​ക​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ​വ​യ​നാ​ട് ​മീ​ന​ങ്ങാ​ടി​ ​പൊ​ലീ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സി​ലാ​ണ് ​പ്ര​തി​ക​ൾ​ ​ജാ​മ്യം​ ​തേ​ടി​യി​രി​ക്കു​ന്ന​ത്.​ ​ഇ​തേ​ ​കേ​സി​ലെ​ ​മ​റ്റൊ​രു​ ​പ്ര​തി​ ​വി​നീ​ഷ് ​ന​ൽ​കി​യ​ ​ജാ​മ്യാ​പേ​ക്ഷ​യും​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ലു​ണ്ട്.​ ​മ​റ്റൊ​രു​ ​പ്ര​തി​യാ​യ​ ​സ്പെ​ഷ്യ​ൽ​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ​ർ​ക്ക് ​പ​ത്തു​ ​ദി​വ​സ​ത്തെ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യം​ ​നേ​ര​ത്തേ​ ​അ​നു​വ​ദി​ച്ചി​രു​ന്നു.