സംഘടനാ തിരഞ്ഞെടുപ്പ് ആവശ്യപ്പെടാൻ എ, ഐ ഗ്രൂപ്പുകൾ

Thursday 02 September 2021 12:09 AM IST

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പിന് ഹൈക്കമാൻഡിനോട് ആവശ്യപ്പെടാനൊരുങ്ങി എ, ഐ ഗ്രൂപ്പുകൾ. ഇപ്പോഴത്തെ തർക്കങ്ങൾക്കും പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം സംഘടനാ തിരഞ്ഞെടുപ്പാണെന്നാണ് നിലപാട്. ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തല ഇന്നലെ ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചു.

ഡി.സി.സി പ്രസിഡന്റ് പട്ടികയുമായി ബന്ധപ്പെട്ട് ഇനിയും പരസ്യ പ്രസ്താവന നടത്തി ഹൈക്കമാൻഡിന്റെ അപ്രീതി ക്ഷണിച്ചു വരുത്തേണ്ടെന്നും ഗ്രൂപ്പ് നേതൃത്വങ്ങൾ വിലയിരുത്തുന്നു. ഹൈക്കമാൻഡിനെയല്ല മറിച്ച് ,ഗ്രൂപ്പില്ലെന്ന് തെറ്റിദ്ധരിപ്പിച്ച് പുതിയ ഗ്രൂപ്പിന് ചില നേതാക്കൾ നടത്തുന്ന ശ്രമത്തെയാണ് എതിർക്കുന്നതെന്നാണ് ഗ്രൂപ്പ് മാനേജർമാരുടെ വാദം.

 അച്ചടക്ക ലംഘന നടപടിയിൽ ഇരട്ടത്താപ്പ്

അച്ചടക്ക ലംഘനത്തിന്റെ കാര്യത്തിൽ നേതൃത്വത്തിന് ഇരട്ടത്താപ്പാണെന്ന ആക്ഷേപവും ഗ്രൂപ്പ്

നേതാക്കൾക്കുണ്ട്. കെ.സി. വേണുഗോപാലിനെ വിമർശിച്ചയാൾക്കെതിരെ ഉടൻ അച്ചടക്ക നടപടിയെടുത്തവർ, ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അധിക്ഷേപിച്ചവർക്കെതിരെ മൗനം പാലിക്കുന്നു. വേണുഗോപാലും ഉമ്മൻ ചാണ്ടിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരല്ലേയെന്നാണ് ചോദ്യം. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ വേണുഗോപാലിന്റെ ഇംഗിതമനുസരിച്ച് മാത്രം നീങ്ങുന്നുവെന്ന പരിഭവവും ഗ്രൂപ്പുകൾക്കുണ്ട്. ഇതിലുള്ള അതൃപ്തിയും ഹൈക്കമാൻഡിനെ അറിയിക്കാൻ ആലോചിക്കുന്നു.

അതേസമയം, ഹൈക്കമാൻഡിന്റെ ആശീർവാദത്തോടെയുള്ള കെ.പി.സി.സി, ഡി.സി.സി പുന:സംഘടനാ ചർച്ചകൾ അനൗപചാരികമായി സംസ്ഥാന നേതൃത്വം ആരംഭിച്ചു. കെ.പി.സി.സി പുന:സംഘടനക്കാര്യത്തിൽ കൂടിയാലോചനകൾ വൈകാതെ ആരംഭിക്കും. സമാന്തരമായി ഡി.സി.സി പുന:സംഘടനക്കാര്യത്തിലും ചർച്ചകളാരംഭിക്കാനാണ് ശ്രമം.

 എ​ത്ര​ ​ഉ​ന്ന​ത​നാ​യാ​ലും​ ​പ​ര​സ്യ പ്ര​തി​ക​ര​ണം​ ​ശ​രി​യ​ല്ല: തേ​റ​മ്പിൽ

തൃ​ശൂ​ർ​:​ ​ഡി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ ​പ​ട്ടി​ക​യെ​ ​ചൊ​ല്ലി​യു​ള്ള​ ​ത​ർ​ക്ക​ത്തി​ൽ​ ​അ​തീ​വ​ ​ദുഃ​ഖി​ത​നാ​ണെ​ന്നും​ ​എ​ത്ര​ ​ഉ​ന്ന​ത​നാ​യാ​ലും​ ​പ​ര​സ്യ​ ​പ്ര​തി​ക​ര​ണ​ത്തി​ലേ​ക്ക് ​പോ​കു​ന്ന​ത് ​ശ​രി​യ​ല്ലെ​ന്നും​ ​മു​ൻ​ ​സ്‌​പീ​ക്ക​റും​ ​മു​തി​ർ​ന്ന​ ​നേ​താ​വു​മാ​യ​ ​തേ​റ​മ്പി​ൽ​ ​രാ​മ​കൃ​ഷ്‌​ണ​ൻ​ ​പ​റ​ഞ്ഞു.​ ​പാ​ർ​ട്ടി​യേ​ക്കാ​ൾ​ ​വ​ലു​ത​ല്ല​ ​ഗ്രൂ​പ്പ്.​ ​പ്ര​സ്ഥാ​നം​ ​ത​ന്നെ​യാ​ണ് ​വ​ലു​ത്,​ ​വ്യ​ക്തി​ക​ള​ല്ല.​ ​ആ​ശ​യ​ത്തി​നാ​യ​ല്ല​ ​പ​ദ​വി​ക്കാ​യാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​ഗ്രൂ​പ്പ് ​രാ​ഷ്ട്രീ​യം.​ ​മാ​സ​ങ്ങ​ളാ​യി​ ​ച​ർ​ച്ച​ ​ചെ​യ്‌​ത് ​ഹൈ​ക്ക​മാ​ൻ​ഡ് ​അം​ഗീ​ക​രി​ച്ച​ ​പ​ട്ടി​ക​യെ​ ​മാ​നി​ക്കു​ക​യാ​ണ് ​വേ​ണ്ട​ത്.​ ​അ​ഭി​പ്രാ​യം​ ​പ​റ​യേ​ണ്ട​ ​വേ​ദി​ക​ളി​ലാ​ണ് ​പ​റ​യേ​ണ്ട​ത്. ഇ​ങ്ങ​നെ​ ​ഒ​രു​ ​സാ​ഹ​ച​ര്യം​ ​ഉ​ണ്ടാ​കാ​ൻ​ ​പാ​ടി​ല്ലാ​യി​രു​ന്നു.​ ​ഹൈ​ക്ക​മാ​ൻ​ഡ് ​അം​ഗീ​ക​രി​ച്ച​ ​പ​ട്ടി​ക​ ​സ്വീ​ക​രി​ക്കാ​ൻ​ ​അ​ച്ച​ട​ക്ക​മു​ള്ള​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​യ്യാ​റാ​വ​ണം.​ ​അ​തി​ന്റെ​ ​ന്യാ​യാ​ന്യാ​യം​ ​സം​ബ​ന്ധി​ച്ച് ​കൂ​ടു​ത​ൽ​ ​പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.