പമ്പുകൾക്ക് മുന്നി​ൽ ഒപ്പുശേഖരണം

Thursday 02 September 2021 12:24 AM IST

ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ ഇന്ധന വിലവർദ്ധനവിനെതിരെ ജില്ലയിലെ മുഴുവൻ പെട്രോൾ പമ്പുകൾക്കു മുന്നിലും ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ഒപ്പ് ശേഖരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ കേന്ദ്രത്തിൽ നടന്ന പരിപാടി അഡ്വ.എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ.ആർ രാഹുൽ, ബ്ലോക്ക് സെക്രട്ടറി പി.കെ.ഫൈസൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി.ശ്രീജിത്ത്, ശ്വേത.എസ്.കുമാർ എന്നിവർ പങ്കെടുത്തു. ജില്ലാ ട്രഷറർ എം എസ് അരുൺ കുമാർ എം.എൽ.എ മാവേലിക്കരയിലും സംസ്ഥാനകമ്മിറ്റിയംഗങ്ങളായ അഡ്വ.എം.എം അനസ് അലി അമ്പലപ്പുഴയിലും രമ്യ രമണൻ ചെങ്ങന്നൂരും സി.ശ്യാംകുമാർ ചേർത്തലയിലും ഉദ്ഘാടനം ചെയ്തു.