പ്രവാസി കോൺഗ്രസ് രൂപീകരിച്ചു

Thursday 02 September 2021 12:27 AM IST

തിരുവനന്തപുരം: പ്രവാസി സമൂഹത്തോടുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് പ്രവാസി കോൺഗ്രസെന്ന സ്വതന്ത്ര സംഘടന രൂപീകരിച്ചു. 14 വർഷമായി കോൺഗ്രസിന്റെ പോഷക സംഘടനയായി പ്രവർത്തിക്കുന്ന പ്രവാസി റിട്ടേണീസ് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിലുള്ള 27 പേരാണ് രാജിവച്ച് പുതിയ സംഘടന

രൂപീകരിച്ചത്. കോൺഗ്രസിന്റെ സംഘടനാ കാര്യങ്ങളിൽ നിന്ന് പൂർണമായി വിട്ടുനിൽക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ദിനേശ് ചന്ദന പറഞ്ഞു. സമഗ്ര പ്രവാസ ഭവന പദ്ധതി , പ്രവാസി പെൻഷൻ മിനിമം 10000 രൂപ, പ്രവാസികളെ അസംഘടിത തൊഴിലാളികളായി രജിസ്റ്റർ ചെയ്യുക, സൗജന്യ ആരോഗ്യപദ്ധതി ഉറപ്പാക്കുക, പ്രവാസി പുനരധിവാസ വായ്പാപദ്ധതികൾ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന ഉന്നയിക്കുന്നത്. വൈസ് പ്രസിഡന്റുമാരായ പി.ആർ.ജോയ്, ഷംസു കൂറ്റനാട്, ജനറൽ സെക്രട്ടറിമാരായ സലിം പള്ളിവിള, കെ.സി.മുഹമ്മദ് നജാദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.