വാഴക്കുലയുമായി​ വന്ന മിനിലോറി മറിഞ്ഞു

Thursday 02 September 2021 12:28 AM IST

അമ്പലപ്പുഴ: തമിഴ്നാട്ടിൽ നിന്ന് വാഴക്കുലയും കയറ്റിവന്ന മിനിലോറി മറിഞ്ഞ് ഡ്രൈവർക്ക് പരി​ക്കേറ്റു. ഇന്നലെ രാവിലെ 6.30 ഓടെ ദേശീയപാതയിൽ വണ്ടാനം മെഡി​ക്കൽ കോളേജ് ആശുപത്രിക്കു സമീപമായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നും കൊല്ലം ഭാഗത്തേക്ക് വാഴക്കുലയും കയറ്റിവന്ന മിനിലോറി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ മറിയുകയായിരുന്നു. ഡ്രൈവർ തമിഴ്നാട് സ്വദേശി കനകരാജി​നെ (43) പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഴക്കുലകൾ റോഡിൽ ചിതറി വീണതി​നാൽ അര മണിക്കൂറോളം ദേശീയപാതയി​ൽ ഗതാഗതം തടസപ്പെട്ടു.പുന്നപ്ര പൊലീസും, ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് വാഹനം റോഡരി​കിലേക്കു മാറ്റിയ ശേഷം വാഹന ഗതാഗതം പുനസ്ഥാപിച്ചു.

Advertisement
Advertisement