സ്‌കൂൾ ശുചീകരണം ഇന്ന്

Wednesday 01 September 2021 11:48 PM IST

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷകൾ ആരംഭിക്കുന്നതിന് മുന്നോടിയായി പരീക്ഷകൾ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനകീയ പങ്കാളിത്തത്തോടു കൂടി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ ശുചീകരിക്കും. ഇന്ന് രാവിലെ 9ന് തൈക്കാട് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ശുചീകരണ പരിപാടികൾക്ക് മേയർ ആര്യ രാജേന്ദ്രൻ തുടക്കം കുറിക്കും. തമ്പാനൂർ എസ്.എം.വി സ്‌കൂളിലെ ശുചീകരണം മന്ത്രി വി.ശിവൻകുട്ടിയും തുടക്കം കുറിക്കും.നാല് വരെയാണ് നഗരപരിധിയിൽ പരീക്ഷ നടക്കുന്ന മുഴുവൻ സ്‌കൂളുകളും ശുചീകരണം നടത്തുന്നത്. പരീക്ഷകൾ ആരംഭിച്ച സ്വാതിതിരുനാൾ സംഗീത കോളേജിലെ ശുചീകരണ പ്രവർത്തനങ്ങളും നഗരസഭ ഏറ്റെടുക്കും.

Advertisement
Advertisement