'ഈണം ഇ- ഓണം' ഓണാഘോഷം
Wednesday 01 September 2021 11:48 PM IST
തിരുവനന്തപുരം: കേരള ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച 'ഈണം ഇ- ഓണം' ഓണാഘോഷം ഹോമിയോപ്പതി ഡയറക്ടർ ഡോ.എം.എൻ.വിജയാംബിക ഓൺലൈനായി ഉദ്ഘാടനം ചെയ്തു.കെ.ജി.എച്ച്.എം.ഒ.എ യു ട്യൂബ് ചാനൽ ചലച്ചിത സംവിധായകനും പത്തനംതിട്ട ഡി.എം.ഒയുമായ ഡോ.ഡി.ബിജുകുമാർ ഉദ്ഘാടനം ചെയ്തു.ഇന്റർനാഷണൽ ആർച്ചെറി ജഡ്ജ് ഡോ.ജോറിസ് പൗലോസ് മുഖ്യാതിഥിയായി.ചിത്രകാരനും ചലച്ചിത്ര സംവിധായകനുമായ ഡോ.സിജു വിജയൻ ഓണസന്ദേശം നൽകി.കെ.ജി.എച്ച്.എം.ഒ.എ സ്റ്റേറ്റ് പ്രസിഡന്റ് ഡോ.ശ്രീലത.എൽ.ബി,സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ജെസി ഉതുപ്പ്,ഡോ.ജെ.ബോബൻ (ഡി.എം.ഒ ആലപ്പുഴ ),ഡോ.പി.ജോയി,ഡോ.മുഹമ്മദ് ഷഫീക് മസാനി ,ഡോ.സുനിൽരാജ്, ഡോ.ബിജു.പി.ജി എന്നിവർ പങ്കെടുത്തു.