സ്വാതന്ത്ര്യദിന വാർഷികാഘോഷ സമിതിയിൽ ആന്റണിയും മുല്ലപ്പള്ളിയും
Thursday 02 September 2021 12:02 AM IST
ന്യൂഡൽഹി: ഒരു വർഷം നീളുന്ന സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങൾക്കായി എ.ഐ.സി.സി രൂപീകരിച്ച സമിതിയിൽ മുതിർന്ന നേതാവ് എ.കെ. ആന്റണിയും മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അംഗങ്ങൾ. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അദ്ധ്യക്ഷനും എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് കൺവീനറുമായ 11 അംഗ സമിതിയിൽ ഗുലാം നബി ആസാദ്, മീരാ കുമാർ, അംബികാ സോണി, ഭൂപീന്ദർ സിംഗ് ഹൂഡ, പ്രമോദ് തീവാരി, കെ.ആർ. രമേശ് കുമാർ, പ്രത്യുദ് ബോർദോ തുടങ്ങിയവരുമുണ്ട്.