നാളികേര കർഷകരെ സംരക്ഷിക്കണം
Thursday 02 September 2021 12:37 AM IST
കരുനാഗപ്പള്ളി: നാളികേര കർഷകരെ സംരക്ഷിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേര കർഷക സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ലോക നാളികേര ദിനമായ ഇന്ന് നാളികേരത്തിന്റെ വില വർദ്ധിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന പ്രമേയവും യോഗം പാസാക്കി. ആദിനാട് രവീന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. സിംലാസനൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി ജി. ഗോപി നാഥൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കരുനാഗപ്പള്ളി റഷീദ്, കൊല്ലം രവീന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു.