അ​ച്ഛ​നെ​ ​കൊലപ്പെടുത്തിയ കേസിൽ മ​ക​ൾ​ക്കും കാ​മു​ക​നും​ ​സു​ഹൃ​ത്തി​നും​ ​ജീ​വ​പ​ര്യ​ന്തം

Thursday 02 September 2021 1:51 AM IST

മാ​വേ​ലി​ക്ക​ര​ ​:​ ​വ​ഴി​വി​ട്ട​ ​ജീ​വി​തം​ ​ചോ​ദ്യം​ ​ചെ​യ്ത​തി​ന്റെ​ ​പേ​രി​ൽ​ ​അ​ച്ഛ​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​മ​ക​ളെ​യും​ ​കാ​മു​ക​നെ​യും​ ​സു​ഹൃ​ത്തി​നെ​യും​ ​ജീ​വ​പ​ര്യ​ന്തം​ ​ത​ട​വി​ന് ​ശി​ക്ഷി​ച്ചു.​ ​കാ​മു​ക​നും​ ​സു​ഹൃ​ത്തി​നും​ ​ഇ​ര​ട്ട​ ​ജീ​വ​പ​ര്യ​ന്ത​മാ​ണ് ​ശി​ക്ഷ.​ ​ഇ​വ​ർ​ ​മൂ​ന്ന് ​പേ​രും​ ​ചേ​ർ​ന്ന് 4​ ​ല​ക്ഷം​ ​രൂ​പ​ ​പി​ഴ​ ​അ​ട​യ്ക്ക​ണം.
ചു​ന​ക്ക​ര​ ​ലീ​ലാ​ല​യം​ ​വീ​ട്ടി​ൽ​ ​ശ​ശി​ധ​ര​പ്പ​ണി​ക്ക​രെ​ ​(54​)​ ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സി​ലാ​ണ് ​മാ​വേ​ലി​ക്ക​ര​ ​അ​ഡി.​ ​ജി​ല്ലാ​ ​ജ​ഡ്ജി​ ​സി​ ​എ​സ് ​മോ​ഹി​ത് ​ഇ​ന്ന​ലെ​ ​ശി​ക്ഷ​ ​വി​ധി​ച്ച​ത്.​ ​ശ​ശി​ധ​ര​പ്പ​ണി​ക്ക​രു​ടെ​ ​മ​ക​ളും​ ​കേ​സി​ലെ​ ​മൂ​ന്നാം​ ​പ്ര​തി​യു​മാ​യ​ ​ശ്രീ​ജ​മോ​ൾ​ക്ക് ​(36​)​ ​ജീ​വ​പ​ര്യ​ന്ത​വും​ ​കാ​മു​ക​നും​ ​ഒ​ന്നാം​ ​പ്ര​തി​യു​മാ​യ​ ​കൃ​ഷ്ണ​പു​രം​ ​ഞ​ക്ക​നാ​ൽ​ ​മ​ണ​പ്പു​റ​ത്ത് ​വീ​ട്ടി​ൽ​ ​റി​യാ​സ് ​(37​),​ ​സു​ഹൃ​ത്ത് ​നൂ​റ​നാ​ട് ​പ​ഴ​ഞ്ഞി​യൂ​ർ​കോ​ണം​ ​ര​തീ​ഷ് ​ഭ​വ​ന​ത്തി​ൽ​ ​ര​തീ​ഷ് ​(38​)​ ​എ​ന്നി​വ​ർ​ക്ക് ​ഇ​ര​ട്ട​ ​ജീ​വ​പ​ര്യ​ന്ത​വു​മാ​ണ് ​ശി​ക്ഷി​ച്ച​ത്.​ ​ഒ​ന്നും​ ​ര​ണ്ടും​ ​പ്ര​തി​ക​ൾ​ 1​ ​ല​ക്ഷം​ ​രൂ​പ​ ​വീ​തം​ ​പി​ഴ​യും​ ​ക്രി​മി​ന​ൽ​ ​ഗൂ​ഢാ​ലോ​ച​ന​ക്ക് 120​ ​(​ബി​)​ ​വ​കു​പ്പ് ​പ്ര​കാ​രം​ ​മൂ​ന്ന് ​പ്ര​തി​ക​ളും​ 50,000​ ​രൂ​പ​ ​വീ​തം​ ​പി​ഴ​യും​ ​അ​ട​യ്ക്ക​ണം.​ ​തെ​ളി​വ് ​ന​ശി​പ്പി​ച്ച​തി​ന് ​ഒ​ന്നാം​ ​പ്ര​തി​ക്ക് ​മൂ​ന്ന് ​വ​ർ​ഷം​ ​ത​ട​വും​ 50,000​ ​രൂ​പ​ ​പി​ഴ​യു​മാ​ണ് ​ശി​ക്ഷ.​ ​പി​ഴ​ ​ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ​ ​ഒ​ന്നാം​ ​പ്ര​തി​ ​ര​ണ്ട് ​വ​ർ​ഷ​വും​ ​ര​ണ്ടാം​ ​പ്ര​തി​ ​ഒ​ന്ന​ര​ ​വ​ർ​ഷ​വും​ ​ശ്രീ​ജ​മോ​ൾ​ 6​ ​മാ​സം​ ​അ​ധി​ക​ത​ട​വും​അ​നു​ഭ​വി​ക്ക​ണം.​ ​ആ​ദ്യ​ ​ര​ണ്ട് ​പ്ര​തി​ക​ളും​ ​ശി​ക്ഷ​ ​കാ​ലാ​വ​ധി​ ​ഒ​ന്നി​ച്ച് ​അ​നു​ഭ​വി​ച്ചാ​ൽ​ ​മ​തി​യെ​ന്നും​ ​വി​ധി​ന്യാ​യ​ത്തി​ൽ​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​പി​ഴ​ത്തു​ക​യാ​യ​ 4​ ​ല​ക്ഷം​ ​രൂ​പ​ ​ശ​ശി​ധ​ര​പ​ണി​ക്ക​രു​ടെ​ ​ഭാ​ര്യ​ ​ശ്രീ​ദേ​വി​ക്ക് ​ന​ല്‍​കും.
പ്രോ​സി​ക്യൂ​ഷ​ൻ​ 31​ ​സാ​ക്ഷി​ക​ളെ​യും​ ​പ്ര​തി​ഭാ​ഗം​ 2​ ​സാ​ക്ഷി​ക​ളെ​യും​ ​വി​ചാ​ര​ണ​ ​വേ​ള​യി​ൽ​ ​ഹാ​ജ​രാ​ക്കി.​ ​അ​ഞ്ചാം​ ​സാ​ക്ഷി​ ​ശ​ശി​ധ​ര​പ​ണി​ക്ക​രു​ടെ​ ​ഭാ​ര്യ​ ​ശ്രീ​ദേ​വി​ ​സം​സാ​രി​ക്കാ​നോ​ ​കേ​ൾ​ക്കാ​നോ​ ​ക​ഴി​യി​ല്ലെ​ന്ന് ​കോ​ട​തി​യെ​ ​ധ​രി​പ്പി​ച്ചു.​ ​ആ​റാം​ ​സാ​ക്ഷി​ ​ശ്രീ​ജ​മോ​ളു​ടെ​ ​സ​ഹോ​ദ​രി​ ​ശ​ര​ണ്യ​ ​അ​ട​ക്കം​ 4​ ​സാ​ക്ഷി​ക​ൾ​ ​കൂ​റു​മാ​റി​യ​ ​കേ​സി​ൽ​ ​പോ​സ്റ്റ്‌​മോ​ർ​ട്ടം​ ​റി​പ്പോ​ർ​ട്ടും​ ​ഫോ​ൺ​ ​വി​ളി​ക​ളു​ടെ​ ​രേ​ഖ​ക​ളും​ ​പ്ര​തി​ക​ൾ​ക്കെ​തി​രാ​യ​ ​ശ​ക്ത​മാ​യ​ ​തെ​ളി​വു​ക​ളാ​യി.​ ​പ്രോ​സി​ക്യൂ​ഷ​ന് ​വേ​ണ്ടി​ ​അ​ഡി.​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​ര്‍​ ​അ​ഡ്വ.​എ​സ്.​സോ​ള​മ​ന്‍​ ​ഹാ​ജ​രാ​യി.

Advertisement
Advertisement