ക്ഷണികത്തിൽ ജ്യുവൽ മേരി

Friday 03 September 2021 4:21 AM IST

​​​ജ്യുവൽ മേരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്ഷണികത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി തന്റെ ഒഫിഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ഒരു സംഭവകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ സുപ്രിയ എന്ന കഥാപാത്രത്തെയാണ് ജ്യുവൽ മേരി അവതരിപ്പിക്കുന്നത്. നവാഗതനായ രാജീവ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ക്ഷണികത്തിന്റെ രചന നിർവഹിക്കുന്നത് ദീപ്തി നായരാണ്. തിരുവനന്തപുരത്ത് ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ നന്ദലാൽ കൃഷ്ണമൂർത്തി, മീര നായർ, സ്‌മിത അമ്പു, രോഹിത് നായർ, ഹരിശങ്കർ, ഓസ്‌റ്റിൻ തുടങ്ങിയവരും വേഷമിടുന്നുണ്ട്.ഡോ. ഷീജ വക്കം രചിച്ച് ഡോക്ടർ വി.ടി. സുനിൽ സംഗീതസംവിധാനം നിർവഹിച്ച ഗാനങ്ങൾ കെ.എസ്. ചിത്രയും കെ. ഹരിശങ്കറും പാടിയിരിക്കുന്നു. സാംസൺ സിൽവയുടേതാണ് പശ്ചാത്തല സംഗീതം.അരവിന്ദ് അനിൽ ഛായാഗ്രഹണവും രാകേഷ് അശോക് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. ആർ. പ്രൊഡക്‌ഷൻസ് ഫിലിമിയാണ് ക്ഷണികം നിർമ്മിക്കുന്നത്. പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം ഒക്ടോബറിൽ റിലീസ് ചെയ്യും.

Advertisement
Advertisement