ഓക്‌സിജൻ ലഭ്യമാക്കും

Friday 03 September 2021 12:00 AM IST

ചങ്ങനാശേരി: കാരിത്താസ് ഇൻഡ്യയുടെ സഹകരണത്തോടെ ചാസിൽ ഓക്‌സിജൻ കോൺസൻട്രേറ്റർ സെന്റർ പ്രവർത്തനം ആരംഭിക്കുന്നു. കൊവിഡ് ബാധിതരായ രോഗികൾക്ക് ഓക്‌സിജൻ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അടിയന്തിരഘട്ടങ്ങളിൽ രോഗികൾക്ക് സെന്ററിലെത്തി ഓക്‌സിജൻ സൗജന്യമായി സ്വീകരിക്കുന്നതിനുള്ള ക്രമീകരണമാണ് പുരോഗമിക്കുന്നത്.

ഓക്‌സിജൻ കോൺസൻട്രേറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം നിർവ്വഹിച്ചു. ചാസ് ഡയറക്ടർ ഫാ. തോമസ് കുളത്തുങ്കൽ ആമുഖ പ്രഭാഷണം നടത്തി. അസി. ഡയറക്ടർ ഫാ. ആൻസിലോ ഇലഞ്ഞിപ്പറമ്പിൽ, പ്രോഗ്രാം ഡയറക്ടർ ജോസ് പുതുപ്പള്ളി, പ്രോജക്ട് ഓഫീസർ ജോബി മാത്യു എന്നിവർ പങ്കെടുത്തു.

Advertisement
Advertisement