16 വിദ്യാലയങ്ങൾ കൂടി ഹൈടെക്

Thursday 02 September 2021 9:29 PM IST

തൃശൂർ: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന പരിപാടിയിലൂടെ ജില്ലയിലെ 16 വിദ്യാലയങ്ങൾ കൂടി ഹൈടെക്. സെപ്തംബർ രണ്ടാം വാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പുതിയ പത്ത് സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മൂന്ന് സ്‌കൂൾ ലാബുകളുടെ ഉദ്ഘാടനവും നിർവഹിക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ അഞ്ച് കോടി വീതം ചെലവഴിച്ച് ഭൗതിക സൗകര്യം വർദ്ധിപ്പിച്ച ചാലക്കുടി, കടവല്ലൂർ, കൊടുങ്ങല്ലൂർ, പഴയന്നൂർ, കയ്പമംഗലം, അടാട്ട്, വരവൂർ, ഇരിങ്ങാലക്കുട, ചേലക്കര, മരത്തംകോട്, ചെങ്ങാലൂർ, പുല്ലൂറ്റ്, വടക്കാഞ്ചേരി, കുറ്റിച്ചിറ, എരുമപ്പെട്ടി, അഞ്ചേരി എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്.

Advertisement
Advertisement