മഹീന്ദ്രയും ഉത്പാദനം കുറയ്ക്കും

Friday 03 September 2021 3:50 AM IST

ബംഗളൂരു: ചിപ്പ് ക്ഷാമം രൂക്ഷമായതിനാൽ ഈമാസം ഏഴുദിവസം ഉത്പാദനം നിറുത്തിവയ്ക്കാൻ പ്രമുഖ വാഹന നിർമ്മാണക്കമ്പനിയായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയും തീരുമാനിച്ചു. 25 ശതമാനം വരെയാണ് ഉത്പാദനം കുറയുക. ഉത്‌പാദനം 60 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് മാരുതിയും വ്യക്തമാക്കിയിരുന്നു. കൊവിഡിൽ ചിപ്പ് ലഭ്യത കുറഞ്ഞത് വാഹന വിപണിയെ ആഗോളതലത്തിൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Advertisement
Advertisement