പൊലീസ് മേധാവി നിയമനം: ബംഗാളിന്റെ ഹർജി തള്ളി

Saturday 04 September 2021 12:00 AM IST

ന്യൂഡൽഹി: സംസ്ഥാന പൊലീസ് മേധാവിയെ നിയമിക്കാനുള്ള അധികാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ സമീപിച്ച ഹർജി തള്ളി. പൊലീസ് മേധാവിമാരായി പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കാനുള്ള അധികാരമോ വൈദഗ്ദ്ധ്യമോ യു.പി.എസ്.സിയ്ക്ക് ഇല്ലെന്ന് ചൂണ്ടികാട്ടി സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് എൽ.എൻ.റാവു അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയത്.പൊലീസ് നിയമനത്തിലെ ഭേദഗതി സംബന്ധിച്ച് നിലവിൽ സുപ്രീംകോടതിയിലുള്ള ഹർജിയിൽ വാദം ആരംഭിക്കണമെന്ന് പ്രകാശ്സിംഗിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയോട് ആവശ്യപ്പെട്ടു. ഒക്ടോബറോടെ ഇത് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

Advertisement
Advertisement