കേന്ദ്ര തീരുമാനം പിൻവലിക്കണം

Saturday 04 September 2021 12:50 AM IST

കോട്ടയം. കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിക്കുന്ന തരത്തിൽ പാചകവാതക സിലിണ്ടറിന്റെ വില കുത്തനെ വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്ന് കേരള വനിതാ കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡന്റ് നിർമ്മല ജിമ്മി ആവശ്യപ്പെട്ടു. കോട്ടയം ഹെഡ്‌പോസ്റ്റോഫീസിന് മുന്നിൽ നടന്ന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേരളാ വനിതാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ഷീലാ തോമസ് അദ്ധ്യക്ഷത വഹിച്ചു. ലീനാ സണ്ണി, ജെസ്സിഷാജൻ, റാണി ജോസ്, മിനി റെജി, ഡാനി തോമസ്, അമ്മിണി തോമസ്, എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement