വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പാലപ്പിള്ളി സന്ദര്‍ശിക്കണം: കെ.പി. രാജേന്ദ്രന്‍

Saturday 04 September 2021 1:42 AM IST
എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ പാലപ്പിള്ളിയില്‍ സന്ദര്‍ശനം നടത്തുന്നു

പാലപ്പിള്ളി: തോട്ടം മേഖലയിൽ തൊഴിലാളികൾക്കും നാട്ടുകാർക്കുമുള്ള വന്യമൃഗ ഭീഷണി തടയാൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഉൾപടെയുള്ള ഉന്നത വനം ഉദ്യോഗസ്ഥർ പാലപ്പിള്ളി മേഖലയിൽ സന്ദർശനം നടത്തണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ആവശ്യപെട്ടു. കാട്ടാന ആക്രമണത്തിൽ കൊല്ലപെട്ടവരുടെ വീടുകളും ഹാരിസൺ മലയാളം കമ്പനി ഉദ്യോഗസ്ഥരെയും സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു കെ.പി. രാജേന്ദ്രൻ. കമ്പനി ജീവനക്കാരനായിരുന്ന പീതാംബരന്റെ മക്കൾക്ക് കമ്പനിയിൽ ജോലി നൽകണം. തെങ്ങ് വീണ് തകർന്ന വീട് പുനർനിർമ്മിക്കാൻ സർക്കാർ ധനസഹായം നൽകണമെന്നും ആവശ്യപെട്ടു. പാലപ്പിള്ളി റബർ എസ്റ്റേറ്റ് വർക്കേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി പി.ജി. മോഹനൻ, ഭാരവാഹികളായ കെ.കെ. രവി, ബിനോയ് ഞ്ഞെരിഞ്ഞാംപിള്ളി, സി.യു. പ്രിയൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Advertisement
Advertisement