ഗൗരി ലങ്കേഷ് ദിനം ആചരിക്കാനൊരുങ്ങി കനേഡിയൻ നഗരം

Saturday 04 September 2021 2:33 AM IST

ഒട്ടാവ : കൊല്ലപ്പെട്ട ഇന്ത്യൻ മാദ്ധ്യമ - സാമൂഹ്യ പ്രവർത്തകയായ ഗൗരി ലങ്കേഷിന്റെ ഓർമ്മയ്ക്കായി സെപ്റ്റംബർ അഞ്ച് 'ഗൗരി ലങ്കേഷ് ദിന'മായി ആചരിക്കുമെന്ന് കനേഡിയൻ നഗരമായ ബർണബി പ്രഖ്യാപിച്ചു. ആഗസ്റ്റ് 30 ന് ബർണബി സിറ്റി കൗൺസിലാണ് സെപ്റ്റംബർ അഞ്ച് ഗൗരി ലങ്കേഷ് ദിനമായി അനുസ്മരിക്കാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചുകൊണ്ട് സിറ്റി മേയർ മൈക്ക് ഹാർലി ഒപ്പിട്ട പ്രഖ്യാപനം നഗര ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.സത്യത്തിനു വേണ്ടി നിലകൊണ്ട ധീരയായ ഇന്ത്യൻ പത്രപ്രവർത്തകയാണ് ഗൗരി ലങ്കേഷെന്ന് ബർണബി സിറ്റി കൗൺസിൽ അറിയിച്ചു.ഗൗരി ലങ്കേഷ് സമൂഹത്തിന് വേണ്ടി നടത്തിയ മഹത്തായ പ്രവർത്തനങ്ങളെ അവരുടെ ചരമവാർഷിക ദിനത്തിൽ നഗരം അനുസ്മരിക്കും.

2017 സെപ്റ്റംബർ അഞ്ചിനാണ് ലങ്കേഷ് ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീടിന് മുന്നിൽ വച്ച് വെടിയേറ്റ് മരിച്ചത്. 2020 ഏപ്രിൽ 14 ന് ഡോ. ബി ആർ അംബേദ്കർ തുല്യത ദിനമായും ബർണബി നഗരം ആചരിച്ചിരുന്നു.

Advertisement
Advertisement