സ് പ്രി​ംഗ് മൂന്നാറി​ൽ

Sunday 05 September 2021 4:30 AM IST

ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീലാൽ നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന സ്പ്രിംഗി​ന്റെ ചിത്രീകരണം മൂന്നാറി​ൽ ആരംഭിച്ചു.മൂന്നാർ പൂപ്പാറയിൽ നടന്ന പൂജാ ചടങ്ങിൽ മഞ്ജു ബാദുഷ സ്വിച്ചോൺ കർമ്മം നിർവഹിച്ചു. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രശസ്ത പ്രൊജക്ട് ഡിസൈനർ എൻ.എം ബാദുഷയാണ് ചിത്രം നിർമ്മിക്കുന്നത്. സുനിൽഗി പ്രകാശനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. സ്പ്രിംഗ് ഒരു റൊമാന്റിക് ഡ്രാമ ചിത്രമാണ്.

ഏഴ് വർഷത്തോളമായി പരസ്യചി​ത്രസംവിധായകനായി പ്രവർത്തിക്കുന്നയാളാണ് ശ്രീലാൽ നാരായണൻ.അരുന്തതി നായർ, പൂജിത േേനാൻ,ഡി​റ്റോ ഡേവിസ്, ബാലാജി, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനോജ് അയ്യപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം -അലോഷ്യ പീറ്റർ, എഡിറ്റർ- ജോവിക് ജോൺ, ആർട്ട് -ജയൻ ക്രയോൺസ്, പ്രൊഡക്ഷൻ ഡിസൈനർ- ലൈം ടീ, പ്രൊഡക്ഷൻ കൺട്രോളർ -സക്കീർ ഹുസ്സൈൻ, മേക്കപ്പ് -അനീഷ് വൈപ്പിൻ, കോസ്റ്റ്യൂംസ് -ദീപ്തി അനുരാഗ്, കൊറിയോഗ്രഫി- ശ്രീജിത്ത്, കളറിസ്റ്റ് -രമേശ് സി പി, സൗണ്ട് ഡിസൈൻ- ഷെഫിൻ മായൻ, ചീഫ് അസോസിയേറ്റ് -വിജീഷ് പിള്ള, അസോസിയേറ്റ് -അരുൺ ജിദു, പി.ആർ.ഓ -പി ശിവപ്രസാദ്.

Advertisement
Advertisement