പാലം നിർമ്മാണം സുതാര്യമാവണം

Sunday 05 September 2021 12:00 AM IST

ചങ്ങനാശേരി: പെരുമ്പുഴകടവിൽ നിലവിലുള്ള പാലം ബലക്ഷയം ഉള്ളതാണോയെന്ന് പി.ഡബ്ല്യു. ഡി അധികൃതർ വ്യക്തമാക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എ.എ ഫ്രാൻസിസ് ആവശ്യപ്പെട്ടു. അപ്രോച്ച് റോഡ് പുനർനിർമ്മിക്കേണ്ടതിനു പകരം പുതിയ പാലം നിർമ്മിക്കാനുള്ള നീക്കവും 12 മീറ്റർ നീളമുള്ള നിലവിലെ പാലം പൊളിച്ചുമാറ്റി 87 മീറ്റർ നീളമുള്ള പുതിയ പാലം പണിയേണ്ടതിന്റെ ആവശ്യകതയും ഇറിഗേഷൻ വകുപ്പ് വ്യക്തമാക്കണം. നിർമ്മാണത്തിൽ സുതാര്യത ഉറപ്പുവരുത്താൻ എം.എൽ.എയ്ക്ക് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം ബുദ്ധിമുട്ട് അനുഭവിക്കുന്ന കാലയളവിൽ അനാവശ്യമായ നിർമ്മാണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനം നൽകും.

Advertisement
Advertisement