വിഴുപ്പലക്കിൽ മുന്നറിയിപ്പ് നൽകി കെ .സുധാകരൻ

Saturday 04 September 2021 9:21 PM IST
ഡി സി സി പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങിനിടയിൽ പി കെ ഫൈസലും രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയും സംഭാഷണത്തിൽ

കാസർകോട്: തെരുവിൽ വിഴുപ്പലക്കുന്ന കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും മുന്നറിയിപ്പ് നൽകി കെ. പി. സി .സി പ്രസിഡന്റ് കെ.സുധാകരൻ. കുറ്റവും കുറവും വിളിച്ചു പറയാൻ തെരുവിൽ ആരും വായ തുറക്കേണ്ടെന്നും അവർക്കുള്ള പണി പാർട്ടി തരുമെന്നുമാണ് സുധാകരന്റെ മുന്നറിയിപ്പ്. കാസർകോട് ഡി.സി.സി. ആസ്ഥാനത്ത് പി.കെ.ഫൈസൽ ഡി.സി.സി. പ്രസിഡന്റായി ചുമതലയേറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അലകും പിടിയും മാറ്റി അച്ചടക്കമുള്ള സെമി കേഡർ പാർട്ടിയാക്കി കോൺഗ്രസിനെ മാറ്റാനാണ് ആഗ്രഹിക്കുന്നത് അതിന് വിഘാതമായി നിൽക്കുന്ന എന്ത് തടസവും കെ .പി .സി. സി മാറ്റും. അഭിപ്രായവ്യത്യാസങ്ങൾ തെരുവിൽ വിളിച്ചു പറഞ്ഞു ഒരുമിച്ചു നിന്നാൽ ജനം രണ്ടുകൈയും നീട്ടി സ്വീകരിക്കും. പാർട്ടിയുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനങ്ങൾ പാർട്ടിക്കകത്ത് മാത്രമായിരിക്കണമെന്നും കെ സുധാകരൻ പറഞ്ഞു.

Advertisement
Advertisement