പ്ലസ്ടു ക്ലാസുകൾ ഉടൻ ആരംഭിക്കണം

Tuesday 07 September 2021 12:51 AM IST

കോട്ടയം : വിദ്യഭ്യാസ വകുപ്പിന്റെ അഹന്തയ്ക്കുള്ള തിരിച്ചടിയാണ് പ്ലസ് വണ പരീക്ഷ സ്റ്റേ ചെയ്ത സുപ്രീംകോടതി വിധിയെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി. പരീക്ഷയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് കുട്ടികളിൽ വലിയ മാനസിക സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. പ്ലസ്ടു ക്ലാസുകൾ ഉടൻ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി സിജി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മോനിച്ചൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. ഇമ്മാനുവൽ അഗസ്റ്റ്യൻ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. എബ്രഹാം മാത്യു, എച്ച് നിജാസ്, രാജേഷ് രാജൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement