കർണാടക ഹൈക്കോടതിയിൽ ആറ് സ്ഥിരം ജഡ്ജിമാർ കൂടി
Tuesday 07 September 2021 12:55 AM IST
ന്യൂഡൽഹി: കർണാടക ഹൈക്കോടതിയിലെ ആറ് അഡിഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിക്കാനുള്ള കൊളീജിയം ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു. എൻ.എസ്. സഞ്ജയ് ഗൗഡ, ജ്യോതി മുലിമണി, രംഗസ്വാമി നട്‌രാജ്, ഹേമന്ത് ചന്ദൻഗൗഡർ, പ്രദീപ് സിംഗ് യെരൂർ, മഹേശൻ നാഗപ്രസന്നൻ എന്നിവർക്കാണ് സ്ഥിരം ജഡ്ജിമാരായി നിയമനം ലഭിച്ചത്.