ദീപക് രവി വീട്ടിലെത്തി, ഒരാഴ്ച ക്വാറന്റൈനിൽ

Monday 06 September 2021 11:10 PM IST

ചാലക്കുടി: കപ്പൽ ജോലിക്കിടെ ദുബായിൽ വച്ച് ഇറാൻ കോസ്റ്റ് ഗാർഡ് പിടികൂടി ജയിലടച്ച വെസ്റ്റ് കൊരട്ടിയിലെ ദീപക് രവി നാട്ടിലെത്തി. തൃശൂരിൽ ട്രെയിൻ ഇറങ്ങിയ ദീപക് ഇന്നലെ ഉച്ചയോടെയാണ് വെസ്റ്റ് കൊരട്ടിയിലെത്തിയത്. പിന്നീട് വീട്ടിൽ ക്വാറന്റൈനിലായി. ദീപക് എത്തുമ്പോൾ പിതാവ് രവി, അമ്മ ഷേർളി, അമ്മൂമ്മ അമ്മിണി എന്നിവർ വീട്ടിലുണ്ടായിരുന്നു. വിമാന മാർഗ്ഗം മൂന്ന് ദിവസം മുമ്പാണ് ദീപക് ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ ഡൽഹിയിലെത്തിയത്.

Advertisement
Advertisement