സഭാദ്ധ്യക്ഷൻമാരുടെ യോഗം ചേർന്നു

Wednesday 08 September 2021 12:05 AM IST

കോട്ടയം : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുമെന്ന മന്ത്രിയുടെ പ്രസ്താവനക്കെതിരെ കേരള സംയുക്ത ക്രൈസ്തവ മദ്യ വർജനസമിതി സഭ മേലദ്ധ്യക്ഷൻമാരുടെ യോഗം ചേർന്നു. ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്തു. സർക്കാർ ലഹരി ഭീകരതയുടെ പ്രായോജകരായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ, കുര്യാക്കോസ് മാർ സേവേറിയോസ്, സിസ്റ്റർ ജോവാൻ ചുങ്കപ്പുര, റവ. അലക്‌സ് പി ഉമ്മൻ, പ്രൊഫ.ഡോ സാബു.ഡി.മാത്യു, ഫാ.മാത്യു കിഴക്കേ അറിഞ്ഞാണിയിൽ, കോശി മാത്യു, റവ.മാത്യൂസ് പി ഉമ്മൻ, റവ.ജോർജ് ജേക്കബ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement