നിപ, പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

Wednesday 08 September 2021 12:00 AM IST

അമ്പലപ്പുഴ: നിപയുമായി ബന്ധപ്പെട്ട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. സൂപ്രണ്ട് ഡോ. സജീവ് ജോർജ് ഡോക്ടർമാരുടെ പ്രത്യേക യോഗം വിളിച്ചുചേർത്താണ് കമ്മിറ്റി രൂപീകരിച്ചത്. നിപ പരിശോധനകൾക്ക് ലാബുകൾ സജ്ജമാക്കാനും വാക്സിൻ ലഭ്യമാക്കാനും ആശുപത്രിയിൽ ലഭ്യമല്ലാത്ത മരുന്നുകൾ പുറത്തുനിന്ന് എത്തിച്ച് രോഗികളുടെ സുരക്ഷ ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. അടിയന്തര സാഹചര്യം നേരിടാൻ സജ്ജമാണെന്ന് സുപ്രണ്ട് പറഞ്ഞു. വകുപ്പ് മേധാവികളായ ഡോ. മോഹനൻ, ഡോ. അബ്ദുൾ സലാം, ഡോ. ഷാജി, ഡോ. ഷാജഹാൻ, നിപ നോഡൽ ഓഫീസർ ഡോ. പത്മകുമാർ തുടങ്ങിയവരാണ് കമ്മിറ്റിയംഗങ്ങൾ.

Advertisement
Advertisement